Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:03 AM GMT Updated On
date_range 16 Nov 2021 12:03 AM GMTഅവയവ മാഫിയകളുടെ പ്രവർത്തനം അംഗീകാര കമ്മിറ്റികളുടെ കണ്ണുവെട്ടിച്ച്
text_fieldsbookmark_border
-നിഖിൽ പ്രദീപ് വിഴിഞ്ഞം: സംസ്ഥാനത്ത് അവയവ മാഫിയകളുടെ പ്രവർത്തനം സർക്കാറിൻെറ അവയവദാന അംഗീകാര കമ്മിറ്റികളുടെ കണ്ണുവെട്ടിച്ച്. അവയവ ഏജൻറുമാർക്ക് ആശുപത്രികളിൽനിന്ന് സഹായം ലഭിക്കുന്നതായാണ് വിവരം. രോഗിയുടെ വിവരം നൽകുന്നവർക്ക് ഏജൻറ് കമീഷൻ നൽകും. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജൻറുമാർ അവയവം ആവശ്യമുള്ളവരെ സമീപിക്കുന്നത്. ആശുപത്രികൾക്ക് സമീപത്തെ കടകളും പരിസരവുമാണ് ഏജൻറുമാരുടെ താവളം. വൃക്ക വിറ്റ വിഴിഞ്ഞത്തെ 37കാരിക്ക് ഇടനിലക്കാരനായി നിന്ന ഏജൻറിൻെറ താവളം ശസ്ത്രക്രിയ നടന്ന തൃശൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തെ കട ആയിരുന്നെന്നാണ് വിവരം. മരണാനന്തര ദാനത്തിൻെറ ഭാഗമായുള്ള അവയവം ലഭിക്കാൻ കാത്തിരിക്കുന്നവർ കാലതാമസമുണ്ടാകുമെന്ന ഭയത്തിൽ അനധികൃതമായി അവയവം സ്വീകരിക്കാൻ തയാറാകുന്നു. തുക പറഞ്ഞുറപ്പിച്ചശേഷം അവയവം സ്വീകരിക്കുന്നയാളിൽനിന്ന് അഡ്വാൻസ് കൈപ്പറ്റും. അടുത്തത് അവയവം നൽകാൻ തയാറാകുന്നവരെ വാഗ്ദാനത്തിലൂടെ സജ്ജരാക്കും. തുടർന്ന് വിവരം ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയെ അറിയിക്കും. ദാതാവിൻെറയും സ്വീകർത്താവിൻെറയും വിവരങ്ങൾ സഹിതം ശസ്ത്രക്രിയ നടത്തുന്ന ആശുപത്രി അവയവദാന അംഗീകാര കമ്മിറ്റിക്ക് കൈമാറും. ഇതിന് മുന്നോടിയായി രക്തപരിശോധന, സ്കാനിങ് ഉൾെപ്പടെ പരിശോധനകൾ പൂർത്തിയാക്കും. അവയവം നൽകുന്നയാളെ കമ്മിറ്റിക്ക് മുന്നിലെത്തിക്കും. സ്വന്തം ഇഷ്ടപ്രകാരമാണോ നൽകുന്നത്, പണമിടപാടുകൾ നടക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കമ്മിറ്റിയുടെ ചോദ്യങ്ങളോട് പ്രതികരിക്കേണ്ടതെങ്ങനെയെന്ന് പരിശീലനം നൽകിയാകും എത്തിക്കുക. വില്ലേജ് ഓഫിസ്, പൊലീസ് തുടങ്ങി പതിനഞ്ചോളം സ്ഥലങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ ഇതിനായി കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കണം. അനുമതികൾ ലഭിച്ചശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റാകുന്ന സമയം ഏജൻറുമാർ ദാതാവിന് പണം നൽകുന്നത്. തെളിവില്ലാതിരിക്കാൻ പണം കൈയിൽ കൊടുക്കുന്നതാണ് പതിവ്. എന്നാൽ, അനുമതിയില്ലാതെയും അവയവദാനം നടക്കുന്നതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story