തിരുവനന്തപുരം: ശ്രീചിത്ര മാനേജ്മൻെറിനെതിരെ നഴ്സസ് അസോസിയേഷൻെറ നേതൃത്വത്തിൽ നടത്തി. നഴ്സിങ് ഓഫിസർമാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക, ചട്ടപ്രകാരമുള്ള നഴ്സ്-രോഗി അനുപാതം പാലിക്കുക, അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ടിനെതിരായ ഏകപക്ഷീയ നടപടി പിൻവലിക്കുക, നിയമപ്രകാരമുള്ള ചൈൽഡ് കെയർ ലീവ് അനുവദിക്കുക, ശമ്പളത്തോടെയുള്ള സ്റ്റഡി ലീവ് അനുവദിക്കുക തുടങ്ങിയ പതിനാറിന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ആശുപത്രി കവാടത്തിൽ നടന്ന ധർണ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി.എൻ.എ.ഐ) സംസ്ഥാന സെക്രട്ടറി ബിജു എസ്.വി ഉദ്‌ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് ആർ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്രീചിത്ര നഴ്സസ് അസോസിയേഷൻ സെക്രട്ടറി ജി. സുധീഷ് ചന്ദ്രൻ അവകാശപ്രഖ്യാപനം നടത്തി. പ്രസിഡൻറ് ടി. ഗീതാകുമാരി, വൈസ് പ്രസിഡൻറ് റിഡ്സൻ ഡെലോ ലൂയിസ്, ടെസിമോൾ ആൻറണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.