Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസായാഹ്​ന ധർണയും അവകാശ...

സായാഹ്​ന ധർണയും അവകാശ പ്രഖ്യാപനവും

text_fields
bookmark_border
തിരുവനന്തപുരം: ശ്രീചിത്ര മാനേജ്മൻെറിനെതിരെ നഴ്സസ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ നടത്തി. നഴ്സിങ്​ ഓഫിസർമാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക, ചട്ടപ്രകാരമുള്ള നഴ്സ്-രോഗി അനുപാതം പാലിക്കുക, അസിസ്​റ്റൻറ്​ നഴ്സിങ് സൂപ്രണ്ടിനെതിരായ ഏകപക്ഷീയ നടപടി പിൻവലിക്കുക, നിയമപ്രകാരമുള്ള ചൈൽഡ് കെയർ ലീവ് അനുവദിക്കുക, ശമ്പളത്തോടെയുള്ള സ്​റ്റഡി ലീവ് അനുവദിക്കുക തുടങ്ങിയ പതിനാറിന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ആശുപത്രി കവാടത്തിൽ നടന്ന ധർണ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി.എൻ.എ.ഐ) സംസ്ഥാന സെക്രട്ടറി ബിജു എസ്​.വി ഉദ്‌ഘാടനം ചെയ്തു. വർക്കിങ്​ പ്രസിഡൻറ്​ ആർ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്രീചിത്ര നഴ്സസ് അസോസിയേഷൻ സെക്രട്ടറി ജി. സുധീഷ് ചന്ദ്രൻ അവകാശപ്രഖ്യാപനം നടത്തി. പ്രസിഡൻറ്​ ടി. ഗീതാകുമാരി, വൈസ് പ്രസിഡൻറ്​ റിഡ്സൻ ഡെലോ ലൂയിസ്, ടെസിമോൾ ആൻറണി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story