മേളപ്പെരുക്കത്തിലേക്ക്​ ഇന്ന്​ എം.എൽ.എയുടെ കൊട്ടിക്കയറ്റം

ഓച്ചിറ: രാഷ്​ട്രീയത്തി​രക്കിൻെറ ചൂടിനും ചൂരിനുമിടയിലും മേളപ്പെരുക്കത്തിനായി ആറുവർഷമായി തുടരുന്ന അധ്വാനത്തിന്​ സാഫല്യം; തായമ്പകയിൽ സി.ആർ. മഹേഷ് എം.എൽ.എയുടെ അരങ്ങേറ്റം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഓച്ചിറ പരബ്രഹ്​മ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും. കൊട്ടിക്കയറാൻ എം.എൽ.എക്കൊപ്പം 20 അംഗ സംഘമാണുള്ളത്​. തായമ്പക വിദ്വാൻ കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ ആണ്​ ആറു വർഷമായി എം.എൽ.എക്ക്​ ഗുരു. ചെറുപ്പം മുതലുള്ള ആഗ്രഹം സഫലീകരിക്കാനുള്ള അവസാന ഒരുക്കവും പൂർത്തിയാക്കിയ സംതൃപ്​തിയിലാണ്​ കരുനാഗപ്പള്ളിയുടെ പ്രിയ ജനനായകൻ. തഴവയിൽനിന്ന് പുലർച്ച സുഹൃത്തുക്കളുമൊത്ത് പ്രഭാതനടത്തം പുതുപ്പള്ളിയിലെ ഗുരുനാഥ​ൻെറ വീട്ടിലേക്ക്. എട്ടു കിലോമീറ്റർ നടത്തവും പിന്നെ തായമ്പക പരിശീലനവും. തിരിച്ച്​ വീട്ടിലേക്ക് മടക്കവും നടന്നുതന്നെ. വർഷങ്ങളായി തുടരുന്നു. രാഷ്​ട്രീയ തിരക്കിൽ ഇട​ക്ക്​ മുടങ്ങിയ പരിശീലനം എം.എൽ.എ ആയതിനുശേഷം പുനരാരംഭിക്കുകയായിരുന്നു. തിരക്കിൽ രാവിലെ സമയം കിട്ടാതായതോടെ രാത്രിയിലായി പരിശീലനം. രാവിലെ ആറു മുതൽ വീട്ടിൽ തിരക്കോട് തിരക്ക്. ദിവസം നൂറോളം പേർ കാണാനെത്തും. ഒാരോ പ്രശ്നവുമായി വരുന്നവർ. എല്ലാവരെയും തൃപ്തിപ്പെടുത്തി പറഞ്ഞയക്കുമ്പോൾ എട്ട്​ കഴിയും. അതാണ് പരിശീലനം രാത്രിയിലാക്കാൻ കാരണം. എം.എൽ.എയുടെ സ്വപ്നസാക്ഷാത്​കാരം ഓച്ചിറ പരബ്രഹ്​മത്തി​ൻെറ മുന്നിൽ കൊട്ടിക്കയറു​േമ്പാൾ കാണാൻ നൂറുകണക്കിന് യുവാക്കളുടെ നിര തന്നെയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.