Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:05 AM GMT Updated On
date_range 26 Nov 2021 12:05 AM GMTമേളപ്പെരുക്കത്തിലേക്ക് ഇന്ന് എം.എൽ.എയുടെ കൊട്ടിക്കയറ്റം
text_fieldsbookmark_border
ഓച്ചിറ: രാഷ്ട്രീയത്തിരക്കിൻെറ ചൂടിനും ചൂരിനുമിടയിലും മേളപ്പെരുക്കത്തിനായി ആറുവർഷമായി തുടരുന്ന അധ്വാനത്തിന് സാഫല്യം; തായമ്പകയിൽ സി.ആർ. മഹേഷ് എം.എൽ.എയുടെ അരങ്ങേറ്റം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും. കൊട്ടിക്കയറാൻ എം.എൽ.എക്കൊപ്പം 20 അംഗ സംഘമാണുള്ളത്. തായമ്പക വിദ്വാൻ കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ ആണ് ആറു വർഷമായി എം.എൽ.എക്ക് ഗുരു. ചെറുപ്പം മുതലുള്ള ആഗ്രഹം സഫലീകരിക്കാനുള്ള അവസാന ഒരുക്കവും പൂർത്തിയാക്കിയ സംതൃപ്തിയിലാണ് കരുനാഗപ്പള്ളിയുടെ പ്രിയ ജനനായകൻ. തഴവയിൽനിന്ന് പുലർച്ച സുഹൃത്തുക്കളുമൊത്ത് പ്രഭാതനടത്തം പുതുപ്പള്ളിയിലെ ഗുരുനാഥൻെറ വീട്ടിലേക്ക്. എട്ടു കിലോമീറ്റർ നടത്തവും പിന്നെ തായമ്പക പരിശീലനവും. തിരിച്ച് വീട്ടിലേക്ക് മടക്കവും നടന്നുതന്നെ. വർഷങ്ങളായി തുടരുന്നു. രാഷ്ട്രീയ തിരക്കിൽ ഇടക്ക് മുടങ്ങിയ പരിശീലനം എം.എൽ.എ ആയതിനുശേഷം പുനരാരംഭിക്കുകയായിരുന്നു. തിരക്കിൽ രാവിലെ സമയം കിട്ടാതായതോടെ രാത്രിയിലായി പരിശീലനം. രാവിലെ ആറു മുതൽ വീട്ടിൽ തിരക്കോട് തിരക്ക്. ദിവസം നൂറോളം പേർ കാണാനെത്തും. ഒാരോ പ്രശ്നവുമായി വരുന്നവർ. എല്ലാവരെയും തൃപ്തിപ്പെടുത്തി പറഞ്ഞയക്കുമ്പോൾ എട്ട് കഴിയും. അതാണ് പരിശീലനം രാത്രിയിലാക്കാൻ കാരണം. എം.എൽ.എയുടെ സ്വപ്നസാക്ഷാത്കാരം ഓച്ചിറ പരബ്രഹ്മത്തിൻെറ മുന്നിൽ കൊട്ടിക്കയറുേമ്പാൾ കാണാൻ നൂറുകണക്കിന് യുവാക്കളുടെ നിര തന്നെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story