ആറ്റിങ്ങൽ: മംഗലപുരം -പോത്തന്‍കോട് -നെടുമങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി മംഗലപുരത്ത് റോഡ് ഉപരോധം നടത്തി. റോഡ് തകർന്നുണ്ടായ ആഴമുള്ള കുഴികളില്‍ മഴവെള്ളം കെട്ടിക്കിടന്ന് യാത്രക്കാര്‍ അപകടത്തിൽപെടുന്നത് പതിവാണ്. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ മറിയുകയും മറ്റു വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയും ചെയ്യുന്നു. അപകടം പതിവായതോടെയാണ് മംഗലപുരം ടൗണ്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തിൽ ജനകീയസമിതി രൂപവത്കരിച്ച് സമരം ആരംഭിച്ചത്. ഉപരോധം കെ.പി.സി.സി മുൻ സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാൻ ബി.സി. അജയരാജ്, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, എസ്. ശ്രീചന്ദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് അഖിലേഷ്, രമണി വസുന്ധരന്‍, നാസര്‍, സഞ്ജു, ബിനു എം.എസ്, മുനീര്‍, നസീര്‍, വിജിത് വി.നായര്‍, നൗഫല്‍, ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: മംഗലാപുരത്ത് ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധം കെ.പി.സി.സി മുൻ സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു Twatl ma latheef road uparodham
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.