Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതകർന്ന റോഡുകൾക്ക്...

തകർന്ന റോഡുകൾക്ക് പരിഹാരം തേടി റോഡ് ഉപരോധിച്ചു

text_fields
bookmark_border
ആറ്റിങ്ങൽ: മംഗലപുരം -പോത്തന്‍കോട് -നെടുമങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി മംഗലപുരത്ത് റോഡ് ഉപരോധം നടത്തി. റോഡ് തകർന്നുണ്ടായ ആഴമുള്ള കുഴികളില്‍ മഴവെള്ളം കെട്ടിക്കിടന്ന്​ യാത്രക്കാര്‍ അപകടത്തിൽപെടുന്നത് പതിവാണ്. കുഴിയിൽ വീണ്​ ഇരുചക്ര വാഹനങ്ങൾ മറിയുകയും മറ്റു വാഹനങ്ങൾ നിയന്ത്രണം വിട്ട്​ കൂട്ടിയിടിക്കുകയും ചെയ്യുന്നു. അപകടം പതിവായതോടെയാണ് മംഗലപുരം ടൗണ്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തിൽ ജനകീയസമിതി രൂപവത്​കരിച്ച് സമരം ആരംഭിച്ചത്. ഉപരോധം കെ.പി.സി.സി മുൻ സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാൻ ബി.സി. അജയരാജ്, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, എസ്. ശ്രീചന്ദ്, യൂത്ത്​ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ അഖിലേഷ്, രമണി വസുന്ധരന്‍, നാസര്‍, സഞ്ജു, ബിനു എം.എസ്, മുനീര്‍, നസീര്‍, വിജിത് വി.നായര്‍, നൗഫല്‍, ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: മംഗലാപുരത്ത് ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധം കെ.പി.സി.സി മുൻ സെക്രട്ടറി എം.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്യുന്നു Twatl ma latheef road uparodham
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story