നെടുമങ്ങാട്: കുട്ടികളുടെ കൊട്ടാരം അടഞ്ഞുതന്നെ; തുറക്കാന്‍ നടപടികളില്ല. കോവിഡിനെ തുടർന്ന് അടച്ചിട്ടതാണ് കൊട്ടാരം. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിനായി നെടുമങ്ങാട് നഗരസഭ നെടുമങ്ങാട് മുക്കോലയ്ക്കലിനു സമീപത്താണ് കുട്ടികളുടെ കൊട്ടാരം നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രമാണ് കുട്ടികള്‍ക്ക് ഉപയോഗിക്കാനായത്. 80 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച 'ടേക്ക് എ ബ്രേക്ക്' എന്ന വിശാലമായ വിശ്രമകേന്ദ്രവും കുട്ടികള്‍ക്കാവശ്യമായ വിനോദോപാദികളും പൂന്തോട്ടവും ചേരുന്നതാണ് കുട്ടികളുടെ കൊട്ടാരം. നിര്‍മാണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉദ്ഘാടനം നടത്തിയത്. വൈകീട്ട് നാലുമുതല്‍ രാത്രി 8.30 വരെയാണ് പാര്‍ക്കിൻെറ പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നത്. ആദ്യ ദിവസങ്ങളില്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രക്ഷാകർത്താക്കളും കുട്ടികളുമായി ധാരാളംപേര്‍ ഇവിടെ എത്തിയിരുന്നു. പിന്നീട്, കോവിഡ് പശ്ചാത്തലത്തില്‍ പാര്‍ക്ക് അടയ്ക്കുകയായിരുന്നു. മറ്റെല്ലാ പാര്‍ക്കുകളും കുട്ടികള്‍ക്കായി തുറന്നുകൊടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുടെ കൊട്ടാരം തുറക്കുന്നതിനെക്കുറിച്ചുമാത്രം ആലോചനകളില്ല. അടിയന്തരമായി കുട്ടികളുടെ കൊട്ടാരം തുറന്നുനല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: കുട്ടികളുടെ കൊട്ടാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.