Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികളുടെ കൊട്ടാരം...

കുട്ടികളുടെ കൊട്ടാരം തുറക്കാൻ നടപടിയില്ല

text_fields
bookmark_border
കുട്ടികളുടെ കൊട്ടാരം തുറക്കാൻ നടപടിയില്ല
cancel
നെടുമങ്ങാട്: കുട്ടികളുടെ കൊട്ടാരം അടഞ്ഞുതന്നെ; തുറക്കാന്‍ നടപടികളില്ല. കോവിഡിനെ തുടർന്ന് അടച്ചിട്ടതാണ് കൊട്ടാരം. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിനായി നെടുമങ്ങാട് നഗരസഭ നെടുമങ്ങാട് മുക്കോലയ്ക്കലിനു സമീപത്താണ് കുട്ടികളുടെ കൊട്ടാരം നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രമാണ് കുട്ടികള്‍ക്ക് ഉപയോഗിക്കാനായത്. 80 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച 'ടേക്ക് എ ബ്രേക്ക്' എന്ന വിശാലമായ വിശ്രമകേന്ദ്രവും കുട്ടികള്‍ക്കാവശ്യമായ വിനോദോപാദികളും പൂന്തോട്ടവും ചേരുന്നതാണ് കുട്ടികളുടെ കൊട്ടാരം. നിര്‍മാണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉദ്ഘാടനം നടത്തിയത്. വൈകീട്ട്​ നാലുമുതല്‍ രാത്രി 8.30 വരെയാണ് പാര്‍ക്കി​ൻെറ പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നത്. ആദ്യ ദിവസങ്ങളില്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്​ രക്ഷാകർത്താക്കളും കുട്ടികളുമായി ധാരാളംപേര്‍ ഇവിടെ എത്തിയിരുന്നു. പിന്നീട്, കോവിഡ് പശ്ചാത്തലത്തില്‍ പാര്‍ക്ക് അടയ്ക്കുകയായിരുന്നു. മറ്റെല്ലാ പാര്‍ക്കുകളും കുട്ടികള്‍ക്കായി തുറന്നുകൊടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുടെ കൊട്ടാരം തുറക്കുന്നതിനെക്കുറിച്ചുമാത്രം ആലോചനകളില്ല. അടിയന്തരമായി കുട്ടികളുടെ കൊട്ടാരം തുറന്നുനല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: കുട്ടികളുടെ കൊട്ടാരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story