മാനസികാരോഗ്യകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ രോഗി മർദിച്ചു

പേരൂർക്കട: . മൂന്നുപേർക്ക് പരിക്കേറ്റു. സുരക്ഷാ ജീവനക്കാരായ വിശ്വകുമാർ, അനിൽകുമാർ, ബിജു എന്നിവർക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട്ടിൽ ബഹളമുണ്ടാക്കുകയും വീട്ടുകാരെ മർദിക്കുകയും ചെയ്ത അരുവിക്കര സ്വദേശിയായ യുവാവിനെ അരുവിക്കര പൊലീസാണ് രാത്രി ആശുപത്രിയിൽ എത്തിച്ചത്. പരിശോധനക്കുശേഷം കുത്തിവെപ്പിന്​ ഇയാൾ തയാറായില്ല. സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ ഡോക്ടർ കുത്തിവെപ്പ് നൽകി. ഇതിനുശേഷം പുറത്തിറങ്ങിയ ഇയാൾ സുരക്ഷാ ജീവനക്കാരെ മർദിക്കുകയായിരുന്നു. പരിക്കേറ്റവർ രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.