Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:04 AM GMT Updated On
date_range 10 Dec 2021 12:04 AM GMTമാനസികാരോഗ്യകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ രോഗി മർദിച്ചു
text_fieldsbookmark_border
പേരൂർക്കട: . മൂന്നുപേർക്ക് പരിക്കേറ്റു. സുരക്ഷാ ജീവനക്കാരായ വിശ്വകുമാർ, അനിൽകുമാർ, ബിജു എന്നിവർക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട്ടിൽ ബഹളമുണ്ടാക്കുകയും വീട്ടുകാരെ മർദിക്കുകയും ചെയ്ത അരുവിക്കര സ്വദേശിയായ യുവാവിനെ അരുവിക്കര പൊലീസാണ് രാത്രി ആശുപത്രിയിൽ എത്തിച്ചത്. പരിശോധനക്കുശേഷം കുത്തിവെപ്പിന് ഇയാൾ തയാറായില്ല. സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ ഡോക്ടർ കുത്തിവെപ്പ് നൽകി. ഇതിനുശേഷം പുറത്തിറങ്ങിയ ഇയാൾ സുരക്ഷാ ജീവനക്കാരെ മർദിക്കുകയായിരുന്നു. പരിക്കേറ്റവർ രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story