ഓയൂർ: ആടിന് തീറ്റ ശേഖരിക്കാൻ പോയ ഗൃഹനാഥൻ കാൽ വഴുതി പാറക്കുളത്തിൽ വീണ് മരിച്ചു. വെളിയം പടിഞ്ഞാറ്റിൻകര ജനത വായനശാലയിലെ പാർട്ട് ടൈം ലൈബ്രേറിയൻ ചൂരക്കോട് ഹരിതാഭവനിൽ ശിവപ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് ആടിന് തീറ്റ ശേഖരിക്കാൻ പോയത്. ഉച്ച കഴിഞ്ഞിട്ടും വീട്ടിൽ മടങ്ങിയെത്താത്തതിനെത്തുടർന്നാണ് അന്വേഷിച്ചത്. അറവലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട പാറക്വാറിയിലെ വെള്ളക്കെട്ടിനുസമീപം ആടിൻെറ തീറ്റയും ശിവപ്രസാദിൻെറ ചെരിപ്പും കണ്ടു. കാൽ വഴുതി വെള്ളത്തിൽ വീണതായി സംശയം തോന്നി നാട്ടുകാർ പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചു. കൊട്ടാരക്കരയിൽനിന്ന് ഫയർഫോഴ്‌സും കൊല്ലത്തുനിന്ന് സ്കൂബാ ടീമും എത്തി വൈകീട്ട് അഞ്ചോടെ വെള്ളക്കെട്ടിൽനിന്ന് മൃതദേഹം പുറത്തെടുത്തു. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. രജനിയാണ് ശിവപ്രസാദിൻെറ ഭാര്യ. മകൾ: ഹരിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.