സ്വന്തംലേഖകൻ തിരുവനന്തപുരം: ജില്ല സമ്മേളനത്തിന് മുേമ്പ വിഭാഗീയത മൂർച്ഛിച്ച് തലസ്ഥാനത്തെ സി.പി.എം. ജില്ലയിൽ പൂർണ ആധിപത്യമുള്ള ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിഭാഗം തങ്ങൾക്ക് എതിർപ്പുള്ളവരെ തെരഞ്ഞുപിടിക്കാൻ തുടങ്ങിയതോടെ ഗ്രൂപ്പോര് ശക്തമായി. ബി.ജെ.പി പക്ഷക്കാരായ കരാേട്ട അസോസിയേഷൻ ഭാരവാഹികൾക്ക് ജില്ല സ്പോർട്സ് കൗൺസിലിൻെറ അഫിലിയേഷൻ ലഭിക്കാൻ ശിപാർശ ചെയ്െതന്നാരോപിച്ച് കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷിനോട് വിശദീകരണം ചോദിച്ചതാണ് ഇതിൽ ഒടുവിലത്തേത്. ജില്ല കമ്മിറ്റിയിൽ ഇതിനെതിരെ പൊട്ടിത്തെറിച്ച സതീഷ് ആരോപണം തള്ളി. തുടർന്ന് വിഷയം ജില്ല കമ്മിറ്റി അവസാനിപ്പിച്ചു. എന്നാൽ രണ്ടുമാസം മുമ്പ് നടന്ന വിഷയം സതീഷ് പ്രതിനിധാനംചെയ്യുന്ന കാട്ടാക്കട ഏരിയ സമ്മേളനം നടക്കുമ്പോൾതന്നെ ചാനലുകൾക്ക് ഔദ്യോഗിക പക്ഷം ചോർത്തിക്കൊടുത്തുവെന്നും ആക്ഷേപം ഉയർന്നു. വിവാദമായതോടെ വിശദീകരണം ചോദിച്ചെന്ന വാർത്ത തള്ളി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്താവന ഇറക്കി. നേരേത്ത അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചക്ക് വി.കെ. മധുവിനെ ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയിരുന്നു. ഒഴിവാക്കാനുള്ള നേതൃത്വത്തിൻെറ തീരുമാനത്തെ ജില്ല കമ്മിറ്റിയിൽ എതിർത്തയാളാണ് ഐ.ബി. സതീഷ്. ജില്ലയിലെ കരാേട്ട അേസാസിയേഷനിലെ രണ്ട് ഗ്രൂപ്പുകൾ സ്പോർട്സ് കൗൺസിലിൽ നിന്ന് അഫിലിയേഷൻ നേടാൻ നടത്തിയ മത്സരമാണ് വിവാദങ്ങൾക്ക് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടുന്നു. സി.പി.എം രക്തസാക്ഷികുടുംബമായ വിഷ്ണുവിൻെറ സഹോദരൻ വി.വി. വിനോദിൻെറ നേതൃത്വത്തിലുള്ളതാണ് ഒരു വിഭാഗം. വർക്കല, ആറ്റിങ്ങൽ, കാട്ടാക്കട, വഞ്ചിയൂർ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെട്ടതാണ് കരാേട്ട അസോസിയേഷനിലെ മറുഭാഗത്തുള്ളത്. ഇവരും സി.പി.എം അനുഭാവികളാണെന്ന് പറയുന്നു. വിനോദ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അടക്കം വ്യായാമം പരിശീലിപ്പിക്കുന്നയാളുമാണ്. എന്നാൽ വിനോദിൻെറ മറുഭാഗത്തുള്ളവർ ആറ്റിങ്ങലിൽനിന്നുള്ള ജില്ല സെക്രട്ടേറിയറ്റംഗം ആർ. രാമു, വർക്കല ഏരിയ സെക്രട്ടറി ഷാജഹാൻ, ഐ.ബി. സതീഷ് എന്നിവരുമായി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെ കണ്ട് അഫിലിയേഷൻ ലഭിക്കാൻ സഹായിക്കണമെന്ന് അപേക്ഷ നൽകി. എന്നാൽ അപേക്ഷ നൽകിയവർക്ക് ബി.ജെ.പി, ആർ.എസ്.എസ് ബന്ധമുണ്ടെന്ന ആക്ഷേപമുെണ്ടന്ന് ചൂണ്ടിക്കാട്ടി സതീഷിനോട് ജില്ല സെക്രട്ടറി രേഖാമൂലം വിശദീകരണം ചോദിച്ചു. ശേഷം ചേർന്ന ജില്ല കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ സാന്നിധ്യത്തിൽ സതീഷ് സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്തു. തങ്ങളോടൊപ്പം വന്നവർ ബി.ജെ.പിക്കാർ അല്ലെന്നും സി.പി.എം അനുഭാവികളാണെന്നും സതീഷ് പറഞ്ഞു. സെക്രട്ടറിക്ക് രേഖാമൂലം ചോദിക്കാമെങ്കിലും തന്നോട് ഫോണിൽ വിളിച്ച് ചോദിക്കാമായിരുന്ന വിഷയത്തിൽ കത്ത് നൽകിയതിൻെറ സാംഗത്യവും ചോദ്യം ചെയ്തു. എന്നാൽ ആരോപണം ശ്രദ്ധയിൽപെട്ടപ്പോൾ ചോദിച്ചതാണെന്നും ഫോണിൽ കിട്ടാത്തതിനാലാണ് രേഖാമൂലം കത്ത് നൽകിയതെന്നും ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരിച്ചു. തുടർന്ന് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.