Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിഭാഗീയത മൂർച്ഛിച്ച്​...

വിഭാഗീയത മൂർച്ഛിച്ച്​ തലസ്ഥാനത്തെ സി.പി.എം; എം.എൽ.എക്ക്​ വിശദീകരണ നോട്ടീസ്​​; തള്ളി നേതൃത്വം

text_fields
bookmark_border
സ്വന്തംലേഖകൻ തിരുവനന്തപുരം: ജില്ല സമ്മേളനത്തിന്​ മു​േമ്പ വിഭാഗീയത മൂർച്ഛിച്ച്​ തലസ്ഥാനത്തെ സി.പി.എം. ജില്ലയിൽ പൂർണ ആധിപത്യമുള്ള ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിഭാഗം തങ്ങൾക്ക്​ എതിർപ്പുള്ളവരെ തെരഞ്ഞു​പിടിക്കാൻ തുടങ്ങിയതോടെ ഗ്രൂപ്​പോര്​ ശക്തമായി. ബി.ജെ.പി പക്ഷക്കാരായ കരാ​േ​ട്ട അസോസിയേഷൻ ഭാരവാഹികൾക്ക് ജില്ല സ്​പോർട്​സ്​ കൗൺസിലി​ൻെറ അഫിലിയേഷൻ ലഭിക്കാൻ ശിപാർശ ചെയ്​​െതന്നാരോപിച്ച്​ കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷിനോട്​​ വിശദീകരണം ചോദിച്ചതാണ്​ ഇതിൽ ഒടുവിലത്തേത്​. ജില്ല കമ്മിറ്റിയിൽ ഇതിനെതിരെ പൊട്ടിത്തെറിച്ച സതീഷ്​ ആരോപണം തള്ളി. തുടർന്ന്​ വിഷയം ജില്ല കമ്മിറ്റി അവസാനിപ്പിച്ചു. എന്നാൽ രണ്ടുമാസം മുമ്പ്​ നടന്ന വിഷയം സതീഷ്​ പ്രതിനിധാനംചെയ്യുന്ന കാട്ടാക്കട ഏരിയ സമ്മേളനം നടക്കുമ്പോൾതന്നെ ചാനലുകൾക്ക്​ ഔദ്യോഗിക പക്ഷം ചോർത്തിക്കൊടുത്തുവെന്നും ആക്ഷേപം ഉയർന്നു. വിവാദമായതോടെ വിശദീകരണം ചോദിച്ചെന്ന വാർത്ത തള്ളി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്​താവന ഇറക്കി. നേര​േത്ത അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ പ്രവർത്തനത്തിലെ വീഴ്​ചക്ക്​ വി.കെ. മധുവിനെ ജില്ല സെക്ര​ട്ടേറിയറ്റിൽനിന്ന്​ ഒഴിവാക്കിയിരുന്നു. ഒഴിവാക്കാനുള്ള നേതൃത്വത്തി​ൻെറ തീരുമാനത്തെ ജില്ല കമ്മിറ്റിയിൽ എതിർത്തയാളാണ്​ ഐ.ബി. സതീഷ്​. ജില്ലയിലെ കരാ​​​േട്ട അ​േസാസിയേഷനിലെ രണ്ട്​ ഗ്രൂപ്പുകൾ സ്​പോർട്​സ്​ കൗൺസിലിൽ നിന്ന്​ അഫിലിയേഷൻ നേടാൻ നടത്തിയ മത്സരമാണ്​ വിവാദങ്ങൾക്ക്​ അടിസ്ഥാനമെന്ന്​ ചൂണ്ടിക്കാട്ടുന്നു. സി.പി.എം രക്തസാക്ഷികുടുംബമായ വിഷ്​ണുവി​ൻെറ സഹോദര​ൻ വി.വി. വിനോദിൻെറ നേതൃത്വത്തിലുള്ളതാണ്​ ഒരു വിഭാഗം. വർക്കല, ആറ്റിങ്ങൽ, കാട്ടാക്കട, വഞ്ചിയൂർ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെട്ടതാണ്​ കരാ​േ​ട്ട അസോസിയേഷനിലെ മറുഭാഗത്തുള്ളത്​. ഇവരും സി.പി.എം അനുഭാവികളാണെന്ന്​ പറയുന്നു. വിനോദ്​​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​​നെ അടക്കം വ്യായാമം പരിശീലിപ്പിക്കുന്നയാളുമാണ്​. എന്നാൽ വിനോദി​ൻെറ മറുഭാഗത്തുള്ളവർ ആറ്റിങ്ങലിൽനിന്നുള്ള ജില്ല സെക്ര​ട്ടേറിയറ്റംഗം ആർ. രാമു, വർക്കല ഏരിയ സെക്രട്ടറി ഷാജഹാൻ, ഐ.ബി. സതീഷ്​ എന്നിവരുമായി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെ കണ്ട്​ അഫിലിയേഷൻ ലഭിക്കാൻ സഹായിക്കണമെന്ന്​ അപേക്ഷ നൽകി. എന്നാൽ അപേക്ഷ നൽകിയവർക്ക്​ ബി.ജെ.പി, ആർ.എസ്​.എസ്​ ബന്ധമുണ്ടെന്ന ആക്ഷേപമു​െണ്ടന്ന്​ ചൂണ്ടിക്കാട്ടി സതീഷിനോട്​ ജില്ല സെക്രട്ടറി രേഖാമൂലം വിശദീകരണം ചോദിച്ചു. ശേഷം ചേർന്ന ജില്ല കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​ൻെറ സാന്നിധ്യത്തിൽ സതീഷ്​ സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്​തു. തങ്ങളോടൊപ്പം വന്നവർ ബി.ജെ.പിക്കാർ അല്ലെന്നും സി.പി.എം അനുഭാവികളാണെന്നും സതീഷ് പറഞ്ഞു.​ സെക്രട്ടറിക്ക്​ രേഖാമൂലം ചോദിക്കാമെങ്കിലും തന്നോട്​ ഫോണിൽ വിളിച്ച്​​ ചോദിക്കാമായിരുന്ന വിഷയത്തിൽ കത്ത്​ നൽകിയതി​ൻെറ സാംഗത്യവും ചോദ്യം ചെയ്​തു. എന്നാൽ ആരോപണം ശ്രദ്ധയിൽപെട്ടപ്പോൾ ചോദിച്ചതാണെന്നും ഫോണിൽ കിട്ടാത്തതിനാലാണ്​ രേഖാമൂലം കത്ത്​ നൽകിയതെന്നും ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരിച്ചു. തുടർന്ന്​ വിഷയം അവസാനിപ്പിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story