ജയ്പൂർ ലോക്‌രംഗ് ഫെസ്​റ്റ്​​​; ഭാരത് ഭവൻ കലാസംഘം യാത്ര തിരിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക വിനിമയോത്സവമായ ജയ്പൂരിലെ ലോക്‌രംഗ് ഫെസ്​റ്റിൽ അഞ്ച് ദിനങ്ങളിലായി കേരളത്തി​ൻെറ സാന്നിധ്യമറിയിക്കാൻ ഭാരത് ഭവൻ കലാസംഘം യാത്ര തിരിച്ചു. ഡിസംബർ 18 മുതൽ 22 വരെ കേരളത്തെ പ്രതിനിധീകരിച്ച് തെയ്യാട്ടങ്ങൾ, മയൂരനൃത്തം, അർജുനനൃത്തം, ഇടയ്ക്ക വാദനം തുടങ്ങി കേരളീയ രംഗകലകളുടെ താളവും ദൃശ്യപ്പൊലിമകളും സമന്വയിപ്പിച്ച് റിഥം ഓഫ് കേരള എന്ന പേരിൽ പ്രമോദ് പയ്യന്നൂർ രൂപകൽപന ചെയ്ത ദൃശ്യവിരുന്നും ജയ്പൂരിൽ അരങ്ങേറും. കോവിഡാനന്തരം ആദ്യമായി ഇന്ത്യയിൽ നടക്കുന്ന വിഖ്യാത സാംസ്കാരിക വിനിമയോത്സവം മന്ത്രി സജി ചെറിയാ​ൻെറ ഫേസ്ബുക്ക് പേജിലും ഭാരത് ഭവ​ൻെറയും samskarikam.org എന്ന ഫേസ്ബുക്ക് പേജിലും 18 മുതൽ 22 വരെ പ്രേക്ഷകർക്ക് കാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.