ഭർതൃവീട്ടില്‍ കാട്ടാക്കട: യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തനിലയിൽ. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാട്ടാക്കട പട്ടകുളം പുന്നവിളാകത്ത് വീട്ടിൽ അലങ്കാര ജോലികൾ ചെയ്യുന്ന ബിനുവിൻെറ ഭാര്യ വെള്ളറട സ്വദേശി രാജലക്ഷ്മിയെ (ചിന്നു-25) ആണ് വ്യാഴാഴ്ച രാത്രിയോടെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജലക്ഷ്മിയുടെ സഹോദരി രേഷ്മയാണ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച രാത്രിയോടെ ബിനുവിൻെറ സുഹൃത്തുക്കളാണ് രേഷ്മയോട് അപകടവിവരം അറിയിച്ചത്. തുടർന്ന് രേഷ്മയും പിതാവ് രാജനുമായി ആശുപത്രിയിൽ എത്തിയാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. മരിച്ചെന്ന് പറയുന്ന സമയത്തിന് ഒരു മണിക്കൂർ മുമ്പും രാജലക്ഷ്മി ഫോണിൽ സന്തോഷമായാണ് സംസാരിച്ചതെന്ന് സഹോദരി രേഷ്മ പറഞ്ഞു. രണ്ടരവർഷമായി ബിനുവിൻെറയും രാജലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞിട്ട്. വിവാഹം കഴിഞ്ഞതുമുതല്‍ പലകാര്യങ്ങളിലും ഇവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നും രാജലക്ഷ്മിയെ ഭര്‍ത്താവ് ബിനു മർദിക്കാറുണ്ടെന്നും ശരീരത്തിൽ മുറിവിൻെറ പാടുകൾ ഉെണ്ടന്നും രേഷ്മ പറഞ്ഞു. രേഷ്മയിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. അതേസമയം സംഭവദിവസം രാജലക്ഷ്മിയും ബിനും തമ്മിൽ വഴക്കുണ്ടാകുകയും പ്രകോപിതയായ രാജലക്ഷ്മി മുറിയിൽ കയറി കതകടക്കുകയും ചെയ്തു. കരോൾ കഴിഞ്ഞ് ബിനു എത്തുമ്പോൾ മുറി തുറക്കാത്തതിൽ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് സുഹൃത്തുക്കളെ അറിയിച്ച് രാജലക്ഷ്മിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞതായി ബിനുവിൻെറ ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.