Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതി ആത്മഹത്യ...

യുവതി ആത്മഹത്യ ചെയ്തനിലയിൽ

text_fields
bookmark_border
ഭർതൃവീട്ടില്‍ കാട്ടാക്കട: യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തനിലയിൽ. ദുരൂഹത ആരോപിച്ച്​ ബന്ധുക്കൾ കാട്ടാക്കട പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി. കാട്ടാക്കട പട്ടകുളം പുന്നവിളാകത്ത്​ വീട്ടിൽ അലങ്കാര ജോലികൾ ചെയ്യുന്ന ബിനുവി​ൻെറ ഭാര്യ വെള്ളറട സ്വദേശി രാജലക്ഷ്മിയെ (ചിന്നു-25) ആണ് വ്യാഴാഴ്ച രാത്രിയോടെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജലക്ഷ്മിയുടെ സഹോദരി രേഷ്മയാണ്​ കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്​. വ്യാഴാഴ്ച രാത്രിയോടെ ബിനുവി​ൻെറ സുഹൃത്തുക്കളാണ് രേഷ്മയോട് അപകടവിവരം അറിയിച്ചത്. തുടർന്ന് രേഷ്മയും പിതാവ്​ രാജനുമായി ആശുപത്രിയിൽ എത്തിയാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. മരിച്ചെന്ന്​ പറയുന്ന സമയത്തിന് ഒരു മണിക്കൂർ മുമ്പും രാജലക്ഷ്മി ഫോണിൽ സന്തോഷമായാണ് സംസാരിച്ചതെന്ന്​ സഹോദരി രേഷ്മ പറഞ്ഞു. രണ്ടരവർഷമായി ബിനുവി​ൻെറയും രാജലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞിട്ട്. വിവാഹം കഴിഞ്ഞതുമുതല്‍ പലകാര്യങ്ങളിലും ഇവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നും രാജലക്ഷ്മിയെ ഭര്‍ത്താവ് ബിനു മർദിക്കാറുണ്ടെന്നും ശരീരത്തിൽ മുറിവി​ൻെറ പാടുകൾ ഉ​െണ്ടന്നും രേഷ്മ പറഞ്ഞു. രേഷ്മയിൽനിന്ന്​ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. അതേസമയം സംഭവദിവസം രാജലക്ഷ്മിയും ബിനും തമ്മിൽ വഴക്കുണ്ടാകുകയും പ്രകോപിതയായ രാജലക്ഷ്മി മുറിയിൽ കയറി കതകടക്കുകയും ചെയ്​തു. കരോൾ കഴിഞ്ഞ്​ ബിനു എത്തുമ്പോൾ മുറി തുറക്കാത്തതിൽ നടത്തിയ അന്വേഷണത്തിലാണ്​ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് സുഹൃത്തുക്കളെ അറിയിച്ച്​ രാജലക്ഷ്മിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തി​െച്ചങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞതായി ബിനുവി​ൻെറ ബന്ധുക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story