പരീക്ഷഫലം കേരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ ബി.സി.എ, ബി.ബി.എ (2018 അഡ്മിഷൻ) ഫെബ്രുവരി 2021 സ്പെഷൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ 24 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. പ്രാക്ടിക്കൽ ഒന്നാം സെമസ്റ്റർ എൽഎൽ.എം പരീക്ഷയുടെ ടീച്ചിങ് പ്രാക്ടിക്കൽ പരീക്ഷ ജനുവരി ആറിന് ആരംഭിക്കും. ടൈംടേബിളും വിശദവിവരങ്ങളും വെബ്സൈറ്റിൽ. വിമൻസ് സ്റ്റഡീസ് ആൻഡ് വിമൻ എംപവർമൻെറ് റിഫ്രഷർ കോഴ്സ് യു.ജി.സി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മൻെറ് സൻെററിൽ ജനുവരി 20 മുതൽ ഫെബ്രുവരി രണ്ടുവരെ യൂനിവേഴ്സിറ്റി/കോളജ് അധ്യാപകർക്കായി നടത്തുന്ന വിമൻസ് സ്റ്റഡീസ് ആൻഡ് വിമൻ എംപവർമൻെറ് റിഫ്രഷർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും വിശദവിവരങ്ങളും www.keralauniversity.ac.in/ugcasc ൽ. അപേക്ഷകൾ പ്രിൻസിപ്പിലിൻെറ സാക്ഷ്യപത്രത്തോടെ ദി ഡയറക്ടർ, യു.ജി.സി ഹ്യൂമൻ റിസോഴ്സ് ഡെവലപ്മൻെറ് സൻെറർ, ഗോൾഡൻ ജൂബിലി ബിൽഡിങ്, കേരള സർവകലാശാല, കാര്യവട്ടം - 695581 എന്ന വിലാസത്തിൽ ഡിസംബർ 31 ന് മുമ്പ് അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.