തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-സഞ്ജീവനി 'ഡോക്ടര്‍ ടു ഡോക്ടര്‍' സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍ മാത്രമായി 200ല്‍ അധികം രോഗികള്‍ക്ക് സേവനം നല്‍കി. തുടർന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസർകോട്, കോട്ടയം തുടങ്ങിയ ആറ് ജില്ലകളില്‍ കൂടി വ്യാപിപ്പിച്ചിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സക്ക് ജില്ല ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പോകാതെ ഈ കേന്ദ്രങ്ങളില്‍ ഇരുന്നുതന്നെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. അതുവഴി മെഡിക്കല്‍ കോളജുകളിലെയും ജില്ല ആശുപത്രികളിലെയും തിരക്കുകള്‍ കുറക്കാന്‍ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ തന്നെ ഇ-സഞ്ജീവനി വഴി സ്പെഷലിസ്റ്റ് ഡോക്റുടെ വിദഗ്ധാഭിപ്രായം തേടും. മെഡിക്കല്‍ കോളജുകളിലെയും ജില്ല ആശുപത്രികളിലെയും എല്ലാ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും അടങ്ങിയ ശൃംഖലയെ (ഹബ്) താലൂക്ക് ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം (സ്പോക്ക്)എന്നിവയുമായി ബന്ധിപ്പിച്ച് 'ഹബ് ആൻഡ് സ്പോക്ക്' ആയാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റിവ് കെയര്‍ നഴ്‌സുമാര്‍, മിഡ് ലെവല്‍ സര്‍വിസ് പ്രൊവൈഡർമാരായ നഴ്‌സുമാര്‍ എന്നിവര്‍ മുഖേനയും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടാം. അടിയന്തര റഫറല്‍ ആവശ്യമില്ലാത്ത രോഗികളെ ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങളനുസരിച്ച് ഹബ്ബുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഇ-സഞ്ജീവനി വഴി പരിശോധിക്കും. ഇതിലൂടെ ലഭിക്കുന്ന കുറിപ്പടിയിൽ സര്‍ക്കാര്‍ ആശുപത്രി വഴി സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭിക്കും. കോവിഡ് മഹാമാരിക്കാലത്ത് ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കി ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാനാണ് ഇ-സഞ്ജീവനി നടപ്പാക്കിയത്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഇ-സഞ്ജീവനി വഴി ചികിത്സ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.