Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഡോക്ടര്‍ ടു ഡോക്ടര്‍'...

'ഡോക്ടര്‍ ടു ഡോക്ടര്‍' സേവനം എല്ലാ ജില്ലകളിലേക്കും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-സഞ്ജീവനി 'ഡോക്ടര്‍ ടു ഡോക്ടര്‍' സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കോഴിക്കോട്​ ജില്ലയില്‍ മാത്രമായി 200ല്‍ അധികം രോഗികള്‍ക്ക് സേവനം നല്‍കി. തുടർന്ന്​ പത്തനംതിട്ട, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസർകോട്​, കോട്ടയം തുടങ്ങിയ ആറ് ജില്ലകളില്‍ കൂടി വ്യാപിപ്പിച്ചിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സക്ക്​ ജില്ല ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പോകാതെ ഈ കേന്ദ്രങ്ങളില്‍ ഇരുന്നുതന്നെ സ്‌പെഷലിസ്​റ്റ്​ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. അതുവഴി മെഡിക്കല്‍ കോളജുകളിലെയും ജില്ല ആശുപത്രികളിലെയും തിരക്കുകള്‍ കുറക്കാന്‍ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്​ടർ തന്നെ ഇ-സഞ്​ജീവനി വഴി സ​്​പെഷലിസ്​റ്റ്​ ഡോക്​റുടെ വിദഗ്ധാഭിപ്രായം തേടും. മെഡിക്കല്‍ കോളജുകളിലെയും ജില്ല ആശുപത്രികളിലെയും എല്ലാ സ്‌പെഷലിസ്​റ്റ്​ ഡോക്ടര്‍മാരും അടങ്ങിയ ശൃംഖലയെ (ഹബ്​) താലൂക്ക് ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം (സ്​പോക്ക്​)എന്നിവയുമായി ബന്ധിപ്പിച്ച്​ 'ഹബ്​ ആൻഡ്​​ സ്പോക്ക്​' ​ ആയാണ്​ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്​. ഇതുകൂടാതെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റിവ് കെയര്‍ നഴ്‌സുമാര്‍, മിഡ് ലെവല്‍ സര്‍വിസ് പ്രൊവൈഡർമാരായ നഴ്‌സുമാര്‍ എന്നിവര്‍ മുഖേനയും സ്‌പെഷലിസ്​റ്റ്​ ഡോക്ടര്‍മാരുടെ സേവനം തേടാം. അടിയന്തര റഫറല്‍ ആവശ്യമില്ലാത്ത രോഗികളെ ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങളനുസരിച്ച്​ ഹബ്ബുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഇ-സഞ്ജീവനി വഴി പരിശോധിക്കും. ഇതിലൂടെ ലഭിക്കുന്ന കുറിപ്പടിയിൽ സര്‍ക്കാര്‍ ആശുപത്രി വഴി സൗജന്യമായി മരുന്നുകളും പരിശോധനകളും ലഭിക്കും. കോവിഡ് മഹാമാരിക്കാലത്ത് ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കി ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാനാണ് ഇ-സഞ്ജീവനി നടപ്പാക്കിയത്. ഇതുവരെ മൂന്ന്​ ലക്ഷത്തിലധികം പേര്‍ക്ക്​ ഇ-സഞ്ജീവനി വഴി ചികിത്സ നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story