വെള്ളറട: കീഴാറൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട്. ഹയര്‍ സെക്കൻഡറി വിഭാഗം സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സിൻെറ നേതൃത്വത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്കായി സ്വരൂപിച്ച പുതിയ വസ്ത്രങ്ങളും സോപ്പും മറ്റു ഉൽപന്നങ്ങളും ശനിയാഴ്ച പി.ടി.എ പ്രസിഡൻറ് വി. ശ്രീകുമാരന്‍ നായരും പ്രിന്‍സിപ്പൽ ഒ. ലീലയും ചേര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷീലക്കും ആർ.എം.ഒ ഡോ. അമിത് കുമാറിനും കൈമാറി. ചീഫ് നഴ്‌സിങ് ഓഫിസര്‍ ഉഷാ രാജഗോപാൽ, ഹെഡ് നഴ്‌സിങ് ഓഫിസര്‍ ഷീജ, പബ്ലിക് റിലേഷന്‍ ഓഫിസര്‍ ജെസിലറ്റ്, സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ ഐ. ഗില്‍ബര്‍ട്ട്, സ്‌കൗട്ട്‌സ് ഓഫിസര്‍ ശ്രീരാഗ്, സ്‌കൗട്ട്‌സ് മാസ്റ്റര്‍ പ്രിയ, ഗൈഡ്‌സ് മാസ്റ്റര്‍ ചന്ദ്രപ്രഭ, വിദ്യാർഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കാപ്ഷൻ: കീഴാറൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സിൻെറ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്കായി സ്വരൂപിച്ച സാമഗ്രികൾ പി.ടി.എ പ്രസിഡൻറ് വി. ശ്രീകുമാരന്‍ നായരും പ്രിന്‍സിപ്പൽ ഒ. ലീലയും ചേര്‍ന്ന് ആശുപത്രി അധികൃതർക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.