നെടുമങ്ങാട്: എക്സൈസ് ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ മൂന്നുപേരിൽനിന്ന് 2.850 കിലോ കഞ്ചാവ് പിടിച്ചു. ആനാട് ബാങ്ക് ജങ്ഷനിൽനിന്ന് നെട്ടറക്കോണത്തേക്ക് പോകുന്ന റോഡിൽ മഠത്തിൽചിറ ജങ്ഷനുസമീപത്തുനിന്ന് മഠത്തിൽചിറ അജിത്ത് ഭവനിൽ അനന്തുകൃഷ്ണനെ (25) 50 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ കരകുളം ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ കരകുളം പാലം ജങ്ഷനുസമീപംെവച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 2.800 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ നെടുമങ്ങാട് കരകുളം പമ്മത്തല പള്ളിച്ചൽ ഗോകുലം വീട്ടിൽ ബിജു എന്ന കമൽരാജ് (47), അരുവിക്കര ഇരുമ്പ മരുതംകോട് ചിറത്തലക്കൽ വീട്ടിൽ ഷാജി കുമാർ (41) എന്നിവരെ അറസ്റ്റ് ചെയ്തു. പേരൂർക്കട, ഏണിക്കര, കരകുളം, അഴിക്കോട്, അരുവിക്കര, ഇരുമ്പ എന്നീ സ്ഥലങ്ങളിലെ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നത് ഇവരാണെന്ന് കണ്ടെത്തി. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് വിറ്റ് ലഭിച്ച 34,800 രൂപയും പിടിച്ചെടുത്തു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരൂപിൻെറ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.ബി. ആദർശ്, പ്രിവൻറിവ് ഓഫിസർ നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ നജ്മുദ്ദീൻ, ഷജിം, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, അധിൽ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ രജിത, അശ്വതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഫോട്ടോ: കഞ്ചാവ് കടത്ത് കേസിൽ പിടിയിലായവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.