ഡി.എൽ.എഡ്: മെറിറ്റ് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജില്ലയിലെ ഡി.എൽ.എഡ് കോഴ്‌സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്​റ്റ്​ തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. ഗവ. എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഇൻറർവ്യൂ 22നും സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഇൻറർവ്യൂ 23, 24 നും എസ്.എം.വി മോഡൽ ഗവ. എച്ച്.എസ്.എസിൽ നടക്കും. ലിസ്​റ്റിൽ ഉൾപ്പെട്ടവർ എസ്.എസ്.എൽ.സി, പ്ലസ് ടു അസ്സൽ സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി), സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം നമ്പർ 42) എന്നിവയുടെ അസ്സൽ രേഖകളുമായി ഇൻറർവ്യൂവിനെത്തണം. ഇ​ക്ക​ണോമി മിഷൻ തൊഴിൽ മേള: ആദ്യഘട്ടം 10,000 പേർക്ക് തൊഴിൽ -മന്ത്രി തിരുവനന്തപുരം: സംസ്ഥാന സർക്കാറി​ൻെറ കേരള നോളജ് ഇക്കണോമി മിഷൻ തിരുവനന്തപുരം ജില്ലതല തൊഴിൽമേള മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് തൊഴിൽ ലഭിക്കാൻ സാധ്യത തുറക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. നൈപുണ്യവും വൈദഗ്​ധ്യവുമുള്ള തൊളിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്നതാണ് മേളയിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനകത്തും പുറത്തുംനിന്ന്​ 104 തൊഴിൽ ദാതാക്കളും 900 ഉദ്യോഗാർഥികളും മേളയിൽ പങ്കെടുത്തു. ജോലി ലഭിച്ചവരുടെ വിവരങ്ങൾ വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. പൂജപ്പുര എൽ.ബി.എസ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഡി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കണോമി മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. കെ.എം. അബ്രഹാം, കെ-ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, കെ-ഡിസ്‌ക് മാനേജ്‌മൻെറ്​ സർവിസസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ പി.പി. സജിത, ജില്ല വികസന കമീഷണർ ഡോ. വിനയ് ഗോയൽ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി. രാജീവ്, ജില്ല എംപ്ലോയ്‌മൻെറ്​ ഓഫിസർ എൽ.ജെ. റോസ് മേരി, എൽ.ബി.എസ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ അബ്​ദുൽ റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.