Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:06 AM GMT Updated On
date_range 19 Dec 2021 12:06 AM GMTഡി.എൽ.എഡ്: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിലെ ഡി.എൽ.എഡ് കോഴ്‌സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. ഗവ. എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഇൻറർവ്യൂ 22നും സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഇൻറർവ്യൂ 23, 24 നും എസ്.എം.വി മോഡൽ ഗവ. എച്ച്.എസ്.എസിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ടവർ എസ്.എസ്.എൽ.സി, പ്ലസ് ടു അസ്സൽ സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി), സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം നമ്പർ 42) എന്നിവയുടെ അസ്സൽ രേഖകളുമായി ഇൻറർവ്യൂവിനെത്തണം. ഇക്കണോമി മിഷൻ തൊഴിൽ മേള: ആദ്യഘട്ടം 10,000 പേർക്ക് തൊഴിൽ -മന്ത്രി തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ കേരള നോളജ് ഇക്കണോമി മിഷൻ തിരുവനന്തപുരം ജില്ലതല തൊഴിൽമേള മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് തൊഴിൽ ലഭിക്കാൻ സാധ്യത തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊളിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്നതാണ് മേളയിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനകത്തും പുറത്തുംനിന്ന് 104 തൊഴിൽ ദാതാക്കളും 900 ഉദ്യോഗാർഥികളും മേളയിൽ പങ്കെടുത്തു. ജോലി ലഭിച്ചവരുടെ വിവരങ്ങൾ വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കണോമി മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. കെ.എം. അബ്രഹാം, കെ-ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, കെ-ഡിസ്‌ക് മാനേജ്‌മൻെറ് സർവിസസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ പി.പി. സജിത, ജില്ല വികസന കമീഷണർ ഡോ. വിനയ് ഗോയൽ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി. രാജീവ്, ജില്ല എംപ്ലോയ്‌മൻെറ് ഓഫിസർ എൽ.ജെ. റോസ് മേരി, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ അബ്ദുൽ റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story