ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിൽ പൈപ്പ് പൊട്ടി ഒരു മാസമായി കുടിവെള്ളം പാഴാകുന്നു. വെള്ളമൊഴുകി റോഡ് തകർന്നു. ഇത്തരത്തിൽ രൂപപ്പെട്ട കുഴികൾ അപകടം സൃഷ്ടിക്കുന്നു. ദേശീയപാതയിൽ ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിനും സബ് ട്രഷറിക്കും ഇടയിലാണ് റോഡ് തകർന്നത്. നിരവധി തവണ നാട്ടുകാരും വ്യാപാരികളും അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയില്ല. തുടർച്ചയായി വെള്ളമൊഴുകി ഇവിടെ പല ഭാഗത്തായി കുഴികളായി. വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ കുഴിയിൽപെട്ട് നിയന്ത്രണം വിടുന്നത് പതിവാണ്. നിരവധി പേർക്ക് ഇതിനകം പരിക്കേറ്റു. നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ റോഡ് തകരുന്നതിനും ഇത് കാരണമായി. ദേശീയപാത പുനർനിർമിച്ചപ്പോൾ പൈപ്പ് ലൈൻ, കേബിൾ എന്നിവക്കായി പ്രത്യേക സംവിധാനം നിർദേശിച്ചിരുന്നു. എന്നാൽ, റോഡിന് പരമാവധി വീതി കൂട്ടാൻ ശ്രമിച്ചപ്പോൾ ഇത്തരം സംവിധാനങ്ങൾ ഒഴിവാക്കി. റോഡിൻെറ മധ്യഭാഗത്തുകൂടിയുള്ള പൈപ്പ് ലൈനുകൾ മാറ്റാനും ബന്ധപ്പെട്ടവർ ശ്രമിച്ചിരുന്നില്ല. കാലതാമസവും സാമ്പത്തിക ബാധ്യതയും ഉൾപ്പെടെ കാരണങ്ങളാൽ അതും ഒഴിവാക്കി. അതിൻെറ ഫലമായാണ് റോഡ് വീണ്ടും അപകടക്കെണിയായത്. twatl paippu potti ozhukunnu കാപ്ഷൻ: ദേശീയപാതയിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.