Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൈപ്പ് പൊട്ടിയിട്ട്...

പൈപ്പ് പൊട്ടിയിട്ട് ഒരു മാസം; ദേശീയപാത അപകടക്കെണിയായി

text_fields
bookmark_border
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിൽ പൈപ്പ് പൊട്ടി ഒരു മാസമായി കുടിവെള്ളം പാഴാകുന്നു. വെള്ളമൊഴുകി റോഡ് തകർന്നു. ഇത്തരത്തിൽ രൂപപ്പെട്ട കുഴികൾ അപകടം സൃഷ്​ടിക്കുന്നു. ദേശീയപാതയിൽ ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിനും സബ് ട്രഷറിക്കും ഇടയിലാണ് റോഡ് തകർന്നത്. നിരവധി തവണ നാട്ടുകാരും വ്യാപാരികളും അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയില്ല. തുടർച്ചയായി വെള്ളമൊഴുകി ഇവിടെ പല ഭാഗത്തായി കുഴികളായി. വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ കുഴിയിൽപെട്ട് നിയന്ത്രണം വിടുന്നത് പതിവാണ്. നിരവധി പേർക്ക് ഇതിനകം പരിക്കേറ്റു. നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ റോഡ് തകരുന്നതിനും ഇത് കാരണമായി. ദേശീയപാത പുനർനിർമിച്ചപ്പോൾ പൈപ്പ് ലൈൻ, കേബിൾ എന്നിവക്കായി പ്രത്യേക സംവിധാനം നിർദേശിച്ചിരുന്നു. എന്നാൽ, റോഡിന് പരമാവധി വീതി കൂട്ടാൻ ശ്രമിച്ചപ്പോൾ ഇത്തരം സംവിധാനങ്ങൾ ഒഴിവാക്കി. റോഡി​ൻെറ മധ്യഭാഗത്തുകൂടിയുള്ള പൈപ്പ് ലൈനുകൾ മാറ്റാനും ബന്ധപ്പെട്ടവർ ശ്രമിച്ചിരുന്നില്ല. കാലതാമസവും സാമ്പത്തിക ബാധ്യതയും ഉൾപ്പെടെ കാരണങ്ങളാൽ അതും ഒഴിവാക്കി. അതി​ൻെറ ഫലമായാണ് റോഡ് വീണ്ടും അപകടക്കെണിയായത്. twatl paippu potti ozhukunnu കാപ്​ഷൻ: ദേശീയപാതയിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story