വായിൽ തോന്നിയത്‌ പറയുന്ന രീതി കെ. സുധാകരൻ മതിയാക്കണം -ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: കെ-റെയിൽ കമ്പനി ജീവനക്കാരൻ ത​ൻെറ ബന്ധുവാണെന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകര​ൻെറ പ്രസ്​താവന നിരുത്തരവാദപരമാണെന്നും വായിൽ തോന്നിയത്‌ കോതക്ക്​ പാട്ട്‌ എന്ന രീതി മതിയാക്കണമെന്നും സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. കെ-റെയിൽ കമ്പിനിയിലെ ഒരാൾ പോലും ത​ൻെറ കുടുംബാംഗമല്ല. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തിരിക്കുന്ന ഒരാൾ ഇത്രയും അധഃപതിക്കാമോ എന്ന്‌ ആലോചിക്കണം. കേരളത്തി​ൻെറ വികസനം തകർക്കാൻ കെ.പി.സി.സി പ്രസിഡൻറ് ഏത്‌ തരംതാണ നടപടിക്കും തയാറാകുമെന്നാണ് ഇക്കാര്യങ്ങൾ തെളിയിക്കുന്നത്‌. ഇരിക്കുന്ന സ്ഥാനത്തോട്‌ തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കിൽ തെറ്റായ പ്രസ്‌താവന പിൻവലിച്ച്‌ സുധാകരൻ ഖേദപ്രകടനം നടത്തണമെന്നും ആനാവൂർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.