Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:06 AM GMT Updated On
date_range 19 Dec 2021 12:06 AM GMTവായിൽ തോന്നിയത് പറയുന്ന രീതി കെ. സുധാകരൻ മതിയാക്കണം -ആനാവൂർ നാഗപ്പൻ
text_fieldsbookmark_border
തിരുവനന്തപുരം: കെ-റെയിൽ കമ്പനി ജീവനക്കാരൻ തൻെറ ബന്ധുവാണെന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻെറ പ്രസ്‌താവന നിരുത്തരവാദപരമാണെന്നും വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതി മതിയാക്കണമെന്നും സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. കെ-റെയിൽ കമ്പിനിയിലെ ഒരാൾ പോലും തൻെറ കുടുംബാംഗമല്ല. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തിരിക്കുന്ന ഒരാൾ ഇത്രയും അധഃപതിക്കാമോ എന്ന് ആലോചിക്കണം. കേരളത്തിൻെറ വികസനം തകർക്കാൻ കെ.പി.സി.സി പ്രസിഡൻറ് ഏത് തരംതാണ നടപടിക്കും തയാറാകുമെന്നാണ് ഇക്കാര്യങ്ങൾ തെളിയിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കിൽ തെറ്റായ പ്രസ്‌താവന പിൻവലിച്ച് സുധാകരൻ ഖേദപ്രകടനം നടത്തണമെന്നും ആനാവൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story