കുടിയേറ്റം മനുഷ്യസമൂഹത്തിൻെറ വളർച്ചയുടെ ഭാഗം -ഡോ. കെ. രവിരാമൻ തിരുവനന്തപുരം: സമൂഹത്തിൻെറ വളർച്ചക്കും പുരോഗതിക്കും സാഹചര്യമൊരുക്കുന്നതിൽ കുടിയേറ്റം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും ആസൂത്രണ ബോർഡ് അംഗവുമായ ഡോ. കെ. രവിരാമൻ. ആഫ്രിക്കയിൽ ജനിച്ച മനുഷ്യൻ ഇതര ഭൂഖണ്ഡങ്ങളിലേക്ക് നീങ്ങിയതുകൊണ്ടാണ് നാഗരികത പടർന്നുപന്തലിച്ചത്. വിഭവങ്ങളുടെ ആഗോളവിതരണത്തിനും ഇത് സഹായകമായി. ഇപ്പോൾ, വികസിതരാജ്യങ്ങൾ കുടിയേറ്റക്കാരെ വേലികെട്ടി പ്രതിരോധിക്കുകയാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യയിലെത്തുന്ന രോഹിങ്ക്യകളും യൂറോപ്പിലെത്തുന്ന അറബ് അഭയാർഥികളും നീതിനിഷേധത്തിൻെറ കയ്പുനീർ കുടിക്കുന്ന കുടിയേറ്റക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വക്കം മൗലവി ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്തർദേശീയ കുടിയേറ്റദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. വി.കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു. പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ റെജിമോൻ കുട്ടപ്പൻ, പ്രഫ. ദീപാമോൾ തോമസ്, എം.എം. സഫർ, ഡോ. പി. ജയദേവൻ നായർ, അയൂബ്ഖാൻ, സലിം പള്ളിവിള, മുനവിർ, സീനത്ത്, ഡോ. സാജിതാ ബഷീർ, എ. സുഹൈർ, ഡോ. കായംകുളം യൂനുസ്, ആർ. ലക്ഷ്മി എന്നിവർ സംസാരിച്ചു. vaikkom moulavi കാപ്ഷൻ: വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര കുടിയേറ്റദിന സമ്മേളനം ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.