Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിയേറ്റം...

കുടിയേറ്റം മനുഷ്യസമൂഹത്തി​െൻറ വളർച്ചയുടെ ഭാഗം -ഡോ. കെ. രവിരാമൻ

text_fields
bookmark_border
കുടിയേറ്റം മനുഷ്യസമൂഹത്തി​ൻെറ വളർച്ചയുടെ ഭാഗം -ഡോ. കെ. രവിരാമൻ തിരുവനന്തപുരം: സമൂഹത്തി​ൻെറ വളർച്ചക്കും പുരോഗതിക്കും സാഹചര്യമൊരുക്കുന്നതിൽ കുടിയേറ്റം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പ്രമുഖ സാമൂഹിക ശാസ്​ത്രജ്ഞനും ആസൂത്രണ ബോർഡ് അംഗവുമായ ഡോ. കെ. രവിരാമൻ. ആഫ്രിക്കയിൽ ജനിച്ച മനുഷ്യൻ ഇതര ഭൂഖണ്ഡങ്ങളിലേക്ക്​ നീങ്ങിയതുകൊണ്ടാണ് നാഗരികത പടർന്നുപന്തലിച്ചത്. വിഭവങ്ങളുടെ ആഗോളവിതരണത്തിനും ഇത് സഹായകമായി. ഇപ്പോൾ, വികസിതരാജ്യങ്ങൾ കുടിയേറ്റക്കാരെ വേലികെട്ടി പ്രതിരോധിക്കുകയാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യയിലെത്തുന്ന രോഹിങ്ക്യകളും യൂറോപ്പിലെത്തുന്ന അറബ് അഭയാർഥികളും നീതിനിഷേധത്തി​ൻെറ കയ്പുനീർ കുടിക്കുന്ന കുടിയേറ്റക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വക്കം മൗലവി ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്തർദേശീയ കുടിയേറ്റദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. വി.കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു. പത്രപ്രവർത്തകനും ആക്ടിവിസ്​റ്റുമായ റെജിമോൻ കുട്ടപ്പൻ, പ്രഫ. ദീപാമോൾ തോമസ്​, എം.എം. സഫർ, ഡോ. പി. ജയദേവൻ നായർ, അയൂബ്ഖാൻ, സലിം പള്ളിവിള, മുനവിർ, സീനത്ത്, ഡോ. സാജിതാ ബഷീർ, എ. സുഹൈർ, ഡോ. കായംകുളം യൂനുസ്​, ആർ. ലക്ഷ്മി എന്നിവർ സംസാരിച്ചു. vaikkom moulavi കാപ്​ഷൻ: വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്​റ്റ്​ സംഘടിപ്പിച്ച അന്താരാഷ്​ട്ര കുടിയേറ്റദിന സമ്മേളനം ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story