തിരുവനന്തപുരം: തൃശൂർ ആസ്ഥാനമായ അഞ്ചേരി സൈമൺ ബ്രിട്ടോ സുഹൃദ് കൂട്ടായ്മയുടെയും കെ.എ. മാധവൻ സ്മാരക വായനശാലയുടെയും സൈമൺ ബ്രിട്ടോ സ്മാരക പുരസ്‌കാരം മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുവേണ്ടി മകൻ വി.എ. അരുൺകുമാർ ഏറ്റുവാങ്ങി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകി. സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി ചെയർമാൻ ചെറിയാൻ ജോർജ് അധ്യക്ഷതവഹിച്ചു. പിതാവിനുവേണ്ടി അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് അരുൺകുമാർ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ വി.എസിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കർ, മകൾ നിലാവ്, പി.ജി. അഗസ്റ്റിൻ, ഭക്ഷ്യ കമീഷൻ അംഗം രമേശൻ, ഷാബു വർഗീസ്, എൻ.ഒ. ഷാജു, കെ.കെ. തോമസ്, ഡോ. കെ.പി. ജയപ്രകാശ് സുരേഷ്, സജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.