തിരുവനന്തപുരം: ഇസ്ലാമിക ശരീഅത്തിനും ജീവിതശൈലിക്കും ഹിജാബ് ഉൾപ്പെടെ മതചിഹ്നങ്ങള്‍ക്കുമെതിരെ ഭരണഘടനാപദവി ദുരുപയോഗം ചെയ്ത് നിരന്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ജനറല്‍ കണ്‍വീനര്‍ മൗലവി നവാസ് മന്നാനി, ട്രഷറര്‍ കുറ്റിച്ചല്‍ ഹസന്‍ബസരി മൗലവി എന്നിവര്‍ അറിയിച്ചു. രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്നും അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.