യുക്രെയ്​ൻ: മലയാളികളുടെ വിവരശേഖരണത്തിന് കെ.പി.സി.സി

തിരുവനന്തപുരം: റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്​നിൽ കുടുങ്ങിയ വിദ്യാർഥികള്‍ ഉൾപ്പെടെ മലയാളികളെ തിരികെ എത്തിക്കുന്നതിന്​ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന മലയാളികളുടെ പട്ടിക തയാറാക്കാൻ​ 'കേരളൈറ്റ്‌സ് ഇന്‍ യുക്രെയ്​ൻ' എന്ന ഗൂഗ്​ള്‍ ഫോറത്തിന് കെ.പി.സി.സി രൂപം നല്‍കി. അപേക്ഷകന്‍ ഈ ഗൂഗ്​ള്‍ ഫോമിൽ പൂര്‍ണ വിവരങ്ങള്‍ നല്‍കണം. യുക്രെയ്​നിൽ കുടുങ്ങിയവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ഈ ഫോറം പൂരിപ്പിച്ച് വിവരങ്ങള്‍ നല്‍കാം. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ തീരുമാനിച്ചാല്‍ ഈ ഫോറത്തില്‍ നല്‍കിയ വിവരങ്ങള്‍ കിയവിലെ ഇന്ത്യന്‍ ഹൈകമീഷന് കൈമാറുമെന്നും സുധാകരന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.