Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:05 AM GMT Updated On
date_range 25 Feb 2022 12:05 AM GMTയുക്രെയ്ൻ: മലയാളികളുടെ വിവരശേഖരണത്തിന് കെ.പി.സി.സി
text_fieldsbookmark_border
തിരുവനന്തപുരം: റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികള്‍ ഉൾപ്പെടെ മലയാളികളെ തിരികെ എത്തിക്കുന്നതിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് കെ. സുധാകരന് എം.പി. ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന മലയാളികളുടെ പട്ടിക തയാറാക്കാൻ 'കേരളൈറ്റ്സ് ഇന്‍ യുക്രെയ്ൻ' എന്ന ഗൂഗ്ള്‍ ഫോറത്തിന് കെ.പി.സി.സി രൂപം നല്കി. അപേക്ഷകന് ഈ ഗൂഗ്ള്‍ ഫോമിൽ പൂര്‍ണ വിവരങ്ങള്‍ നല്‍കണം. യുക്രെയ്നിൽ കുടുങ്ങിയവര്ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ഈ ഫോറം പൂരിപ്പിച്ച് വിവരങ്ങള്‍ നല്‍കാം. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ തീരുമാനിച്ചാല്‍ ഈ ഫോറത്തില്‍ നല്കിയ വിവരങ്ങള്‍ കിയവിലെ ഇന്ത്യന്‍ ഹൈകമീഷന് കൈമാറുമെന്നും സുധാകരന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story