തിരുവനന്തപുരം: മോശം പണി കാണിച്ച ശേഷം അത് പിൻവലിച്ചിട്ട് കാര്യമുണ്ടോയെന്ന ചോദ്യവുമായി കെ.എസ്.ഇ.ബി ചെയർമാനെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയിലും. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കവെയാണ് കഴിഞ്ഞദിവസം പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. 'കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ചെയർമാൻ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. പിന്നീടത് പിൻവലിച്ചു. അതിൽ കാര്യമില്ല. മോശം പണി കാണിച്ചിട്ട് അത് പിൻവലിച്ചിട്ട് കാര്യമുണ്ടോ. അതിനെക്കുറിച്ച് പറഞ്ഞാൽ മോശം വാക്കായി പോകുമെന്നതിനാൽ അക്കാര്യം പറയുന്നില്ല' -മണി കൂട്ടിച്ചേർത്തു. ആളുകൾ ഇരിക്കേണ്ടത് ആളുകൾ ഇരിക്കണം, അല്ലെങ്കിൽ അവിടെ മറ്റെന്തെങ്കിലും ഇരിക്കും. ഇത്തരക്കാരെ നിർത്തേണ്ടിടത്ത് നിർത്തണം. ചെയർമാന്റെ നടപടി മന്ത്രി അറിയാതെയാണെന്നാണ് മനസ്സിലാക്കുന്നത്. മന്ത്രി അറിഞ്ഞുകൊണ്ടായിരുന്നു ഇതെങ്കിൽ പരിതാപകരമായേനെയെന്നും അദ്ദേഹം പ്രതികരിച്ചു. നാലരവർഷമായിരുന്നു താൻ മന്ത്രിയായി പ്രവർത്തിച്ചത്. ജീവനക്കാരുടെ വിശ്വാസം ആർജിച്ചാണ് ഫലപ്രദമായി പ്രവർത്തിക്കാൻ സാധിച്ചത്. കഴിഞ്ഞദിവസം വൈദ്യുതി ബോർഡ് ചെയർമാൻെറ എഫ്.ബി പോസ്റ്റിൻെറ േപരിൽ പ്രതിപക്ഷം ചില ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതിനുള്ള മറുപടി കേൾക്കാതെ ഇറങ്ങിപ്പോകുകയാണ് പ്രതിപക്ഷം ചെയ്തത്. കോൺഗ്രസ് സർക്കാറിൻെറ കാലത്ത് ടൂറിസം കേന്ദ്രങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക് ഭൂമി പതിച്ചുനൽകിയിരുന്നു. എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ സ്വകാര്യ വ്യക്തികൾക്ക് ഭൂമി കൊടുക്കേണ്ടെന്നും അർഹതപ്പെട്ട സഹകരണ സംഘങ്ങൾക്ക് ഭൂമി നൽകിയാൽ മതിയെന്നും തീരുമാനിച്ചു. അതിൻെറ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സഹകരണ സംഘങ്ങൾക്കും ഭൂമി നൽകി. എന്നാൽ തൻെറ മരുമകൻ നേതൃത്വം നൽകുന്ന സംഘത്തിന് വെറുതേ ഭൂമി ഏഴുതിക്കൊടുത്തെന്ന പ്രചാരണം നടത്തുന്നു. ഇത് അടിസ്ഥാനരഹിതമാണ്. ഭൂമി കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചപ്പോൾ തൻെറ മരുമകൻ ആ സംഘത്തിൻെറ തലപ്പത്തുണ്ടായിരുന്നില്ല. പിന്നീടാണ് അയാൾ ഭാരവാഹിയായതെന്നും മണി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം സമയബന്ധിതമായി നടപ്പാക്കാൻ സംവിധാനമുണ്ടാകണമെന്ന് മാത്യു ടി. തോമസ് ആവശ്യപ്പെട്ടു. സി.എച്ച്. കുഞ്ഞമ്പു, വി. ശശി, കെ. ആൻസലൻ, ദെലീമ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.