Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോശം പണി കാണിച്ചിട്ട്​...

മോശം പണി കാണിച്ചിട്ട്​ പിൻവലിച്ചിട്ട്​ കാര്യമില്ല; കെ.എസ്​.ഇ.ബി ചെയർമാനെതിരെ നിയമസഭയിലും എം.എം. മണി

text_fields
bookmark_border
തിരുവനന്തപുരം: മോശം പണി കാണിച്ച ശേഷം ​അത്​ പിൻവലിച്ചിട്ട്​ കാര്യമുണ്ടോയെന്ന ചോദ്യവുമായി കെ.എസ്​.ഇ.ബി ചെയർമാനെതിരെ മുൻ വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയിലും. നന്ദിപ്രമേയ ചർച്ചയിൽ പ​ങ്കെടുക്കവെയാണ്​ കഴിഞ്ഞദിവസം പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങൾക്ക്​ അദ്ദേഹം മറുപടി നൽകിയത്​. 'കഴിഞ്ഞ ദിവസം കെ.എസ്​.ഇ.ബി ചെയർമാൻ ഒരു ഫേസ്​ബുക്ക്​ പോസ്റ്റിട്ടു. പിന്നീടത്​ പിൻവലിച്ചു. അതിൽ കാര്യമില്ല. മോശം പണി കാണിച്ചിട്ട്​ അത്​ പിൻവലിച്ചിട്ട്​ കാര്യമുണ്ടോ. അതിനെക്കുറിച്ച്​ പറഞ്ഞാൽ മോശം വാക്കായി പോകുമെന്നതിനാൽ അക്കാര്യം പറയുന്നില്ല' -മണി കൂട്ടിച്ചേർത്തു. ആളുകൾ ഇരിക്കേണ്ടത്​ ആളുകൾ ഇരിക്കണം, അല്ലെങ്കിൽ അവിടെ മറ്റെന്തെങ്കിലും ഇരിക്കും. ഇത്തരക്കാരെ നിർത്തേണ്ടിടത്ത്​ നിർത്തണം. ചെയർമാ​ന്‍റെ നടപടി മന്ത്രി അറിയാതെയാണെന്നാണ്​ മനസ്സിലാക്കുന്നത്​. മന്ത്രി അറിഞ്ഞുകൊണ്ടായിരുന്നു ഇതെങ്കിൽ പരിതാപകരമായേനെയെന്നും അദ്ദേഹം പ്രതികരിച്ചു. നാലരവർഷമായിരുന്നു താൻ മന്ത്രിയായി പ്രവർത്തിച്ചത്​. ജീവനക്കാരുടെ വിശ്വാസം ആർജിച്ചാണ്​ ഫലപ്രദമായി പ്രവർത്തിക്കാൻ സാധിച്ചത്​. കഴിഞ്ഞദിവസം വൈദ്യുതി ബോർഡ്​ ചെയർമാ‍ൻെറ എഫ്​.ബി പോസ്റ്റി‍ൻെറ ​േപരിൽ പ്രതിപക്ഷം ചില ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതിനുള്ള മറുപടി കേൾക്കാതെ ഇറങ്ങിപ്പോകുകയാണ്​ പ്രതിപക്ഷം ചെയ്തത്​. കോൺഗ്രസ്​ സർക്കാറി‍ൻെറ കാലത്ത്​ ടൂറിസം കേന്ദ്രങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക്​ ഭൂമി പതിച്ചുനൽകിയിരുന്നു. എൽ.ഡി.എഫ്​ സർക്കാർ വന്നപ്പോൾ സ്വകാര്യ വ്യക്തികൾക്ക്​ ഭൂമി കൊടുക്കേണ്ടെന്നും അർഹതപ്പെട്ട സഹകരണ സംഘങ്ങൾക്ക്​ ഭൂമി നൽകിയാൽ മതിയെന്നും തീരുമാനിച്ചു. അതി‍ൻെറ അടിസ്ഥാനത്തിൽ കോൺഗ്രസ്​ നേതൃത്വം നൽകുന്ന സഹകരണ സംഘങ്ങൾക്കും ഭൂമി നൽകി. എന്നാൽ ത‍​ൻെറ മരുമകൻ നേതൃത്വം നൽകുന്ന സംഘത്തിന്​ വെറു​തേ ഭൂമി ഏഴുതിക്കൊടുത്തെന്ന പ്രചാരണം നടത്തുന്നു​. ഇത്​ അടിസ്ഥാനരഹിതമാണ്​. ഭൂമി കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച​പ്പോൾ ത​ൻെറ മരുമകൻ ആ സംഘത്തി‍ൻെറ തലപ്പത്തുണ്ടായിരുന്നില്ല. പിന്നീടാണ്​ അയാൾ ഭാരവാഹിയായതെന്നും മണി പറഞ്ഞ​ു. സെക്രട്ടേറിയറ്റി​ലെ ഫയൽ നീക്കം സമയബന്ധിതമായി നടപ്പാക്കാൻ സംവിധാനമുണ്ടാകണമെന്ന്​ മാത്യു ടി. തോമസ്​ ആവശ്യപ്പെട്ടു. സി.എച്ച്​. കുഞ്ഞമ്പു, വി. ശശി, കെ. ആൻസലൻ, ദെലീമ എന്നിവരും ചർച്ചയിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story