ടെലിവിഷൻ പൊട്ടിത്തെറിച്ച് വീടിന്‍റെ ഒന്നാം നിലയിൽ തീപിടിച്ചു

തിരുവനന്തപുരം: പ്രവർത്തിച്ചുകൊണ്ടിരിക്കെ . മണ്ണാമൂല ജി.സി നഗർ ഒന്നാം ലെയിനിൽ ഡോ. രാജേഷിന്‍റെ വീടിനാണ് തീപിടിച്ചത്. വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത്​ മണിയോടെയായിരുന്നു അപകടം. ടെലിവിഷൻ വൻശബ്ദത്തിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട്ടിലാകെ തീപടർന്നു. ടൈലുകൾ പൊട്ടി. ഫർച്ചറുകളും നശിച്ചു. ഗ്യാസ് ഉപകരണങ്ങളിലേക്കും തീപടർന്നു. സിലിണ്ടറിലേക്ക് തീ പടരുന്നതിന് മുമ്പേ നാട്ടുകാർ ചേർന്ന് തീ അണച്ചു. വയറിങ്ങും നശിച്ചിട്ടുണ്ട്. പഴയ ടി.വിയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം വീട്ടുകാർ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് നോക്കുമ്പോഴാണ് ടി.വി നശിച്ചതും തീപടരുന്നതും കണ്ടത്​. ടി.വിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായത്​. മൂന്നുലക്ഷം രൂപയുടെ നഷ്ടം​ കണക്കാക്കുന്നു​. ചെങ്കൽചൂളയിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.