Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:09 AM GMT Updated On
date_range 4 May 2022 12:09 AM GMTടെലിവിഷൻ പൊട്ടിത്തെറിച്ച് വീടിന്റെ ഒന്നാം നിലയിൽ തീപിടിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പ്രവർത്തിച്ചുകൊണ്ടിരിക്കെ . മണ്ണാമൂല ജി.സി നഗർ ഒന്നാം ലെയിനിൽ ഡോ. രാജേഷിന്റെ വീടിനാണ് തീപിടിച്ചത്. വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ടെലിവിഷൻ വൻശബ്ദത്തിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട്ടിലാകെ തീപടർന്നു. ടൈലുകൾ പൊട്ടി. ഫർച്ചറുകളും നശിച്ചു. ഗ്യാസ് ഉപകരണങ്ങളിലേക്കും തീപടർന്നു. സിലിണ്ടറിലേക്ക് തീ പടരുന്നതിന് മുമ്പേ നാട്ടുകാർ ചേർന്ന് തീ അണച്ചു. വയറിങ്ങും നശിച്ചിട്ടുണ്ട്. പഴയ ടി.വിയാണ് പൊട്ടിത്തെറിച്ചത്. ഈ സമയം വീട്ടുകാർ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് നോക്കുമ്പോഴാണ് ടി.വി നശിച്ചതും തീപടരുന്നതും കണ്ടത്. ടി.വിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായത്. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചെങ്കൽചൂളയിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story