തിരുവനന്തപുരം: പി.സി. ജോർജിന് ജാമ്യം അനുവദിച്ചത് പൊലീസ് സമർപ്പിച്ച ദുർബല റിമാൻഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെന്ന് കോടതിയുടെ ഉത്തരവ്. പി.സി. ജോർജിന്‍റെ മുൻ പരാമർശങ്ങൾ ഉൾപ്പെടെ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയാത്തതും ജാമ്യം ലഭിക്കാൻ കാരണമായി. മൂന്നു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ സൂപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്‍റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരം വെച്ച് ജാമ്യം അനുവദിച്ചെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മുൻ എം.എൽ.എ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യേണ്ടതെന്ന കാര്യം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന ഒരു കാരണം മാത്രമേ റിപ്പോർട്ടിലുള്ളൂ. അത് ഉപാധികളോടെ ജാമ്യം അനുവദിച്ചാൽ തടയാൻ കഴിയും. ഈ കാരണത്താൽ ജാമ്യം അനുവദിക്കുന്നെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആശ കോശി അനുവദിച്ച ഉത്തരവിൽ പറയുന്നു. പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിവ്യൂ ഹരജി ഇന്ന് ജുഡീഷ്യൽ മജ്‌സിട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിക്കും. ഹൈകോടതിയെ സമീപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. അതിനിടെ, കേസന്വേഷണ ചുമതല ഫോർട്ട് എസ്.എച്ച്.ഒയിൽ നിന്ന് അസി. കമീഷണർക്ക് കൈമാറിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.