Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.സി. ജോർജിന് ജാമ്യം...

പി.സി. ജോർജിന് ജാമ്യം ലഭിച്ചത്​ പൊലീസിന്‍റെ ദുർബലമായ റിപ്പോർട്ട് കാരണം; ഉത്തരവ്​ പുറത്ത്​

text_fields
bookmark_border
തിരുവനന്തപുരം: പി.സി. ജോർജിന് ജാമ്യം അനുവദിച്ചത്​ പൊലീസ് സമർപ്പിച്ച ദുർബല റിമാൻഡ്​​ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെന്ന്​ കോടതിയുടെ ഉത്തരവ്​. പി.സി. ജോർജിന്‍റെ മുൻ പരാമർശങ്ങൾ ഉൾപ്പെടെ പൊലീസ്​ സമർപ്പിച്ച റിമാൻഡ്​ റിപ്പോർട്ടിൽ പറയാത്തതും ജാമ്യം ലഭിക്കാൻ കാരണമായി. മൂന്നു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാൽ സൂപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷ‍ന്‍റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരം വെച്ച് ജാമ്യം അനുവദിച്ചെന്നാണ്​ ഉത്തരവിൽ വ്യക്തമാക്കുന്നത്​. മുൻ എം.എൽ.എ കൂടിയായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്‌ത്‌ റിമാൻഡ്​​ ചെയ്യേണ്ടതെന്ന കാര്യം പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന ഒരു കാരണം മാത്രമേ റിപ്പോർട്ടിലുള്ളൂ. അത്​ ഉപാധികളോടെ ജാമ്യം അനുവദിച്ചാൽ തടയാൻ കഴിയും. ഈ കാരണത്താൽ ജാമ്യം അനുവദിക്കുന്നെന്ന്​ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആശ കോശി അനുവദിച്ച ഉത്തരവിൽ പറയുന്നു. പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ റിവ്യൂ ഹരജി ഇന്ന്​ ജുഡീഷ്യൽ മജ്‌സിട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിക്കും. ഹൈകോടതിയെ സമീപിക്കാനും ഉദ്ദേശിക്കുന്നുണ്ട്​. അതിനിടെ, കേസന്വേഷണ ചുമതല ഫോർട്ട്​ എസ്​.എച്ച്​.ഒയിൽ നിന്ന്​ അസി. കമീഷണർക്ക്​ കൈമാറിയിട്ടുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story