തൊടി ഇടിഞ്ഞുവീണ അപകടം: കിണറ്റിൽ അകപ്പെട്ടയാൾ മരിച്ചു

കുണ്ടറ: കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ തൊടികൾ ഇടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ്​ ഇരിമ്പനങ്ങാട് കൊച്ചുതുണ്ടിൽ വീട്ടിൽ ഗിരീഷ്​കുമാറി‍ൻെറ (47) മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ​ പുറത്തെടുത്തത്​. വെള്ളിമൺ ചെറുകുളത്ത് വീട്ടിലെ കിണറിൽ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ്​ അപകടമുണ്ടായത്​. 13 വാർത്ത തൊടികൾ ഉൾപ്പെടെ 26 തൊടികൾ ഇടിഞ്ഞ്​ ഗിരീഷ്​കുമാറി‍ൻെറ മുകളിലേക്ക്​ വീഴുകയായിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ച് കിണറിന് സമീപം വലിയ കിടങ്ങ് കുഴിച്ചാണ് കുണ്ടറ​ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന്​ രക്ഷാപ്രവർത്തനം നടത്തിയത്​. മുപ്പതടിയോളം താഴ്ചയിൽ​ സമാന്തരമായി കുഴിച്ചു​. വലിയ കുഴിയിൽ ഫയർഫോഴ്സ്​ ഉദ്യോഗസ്​ഥർ ഇറങ്ങി കിണറ്റിലെ മണ്ണ് വെട്ടിമാറ്റിയാണ് വ്യാഴാഴ്ച രാവിലെ 9.30ഓടെ മൃതദേഹം പുറത്തെടുത്തത്. പരുത്തുംപാറ കോർപറേഷൻ കാഷ്യൂ ഫാക്ടറിയിലെ ജീവനക്കാരനായ ഗിരീഷ്​കുമാർ, ബുധനാഴ്ച ഉച്ചക്ക്​ രണ്ടോടെ ജോലികഴിഞ്ഞ് സുഹൃത്തായ ഹരിയുമൊത്ത് കിണർ വൃത്തിയാക്കാൻ എത്തിയതായിരുന്നു. കുണ്ടറ പൊലീസ്​ നിയമനടപടികൾ സ്വീകരിച്ചു. ഗിരീഷ്​കുമാറി‍ൻെറ ഭാര്യ ബീന. മക്കൾ: അനന്ദു, അക്ഷയ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.