Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:00 AM GMT Updated On
date_range 6 May 2022 12:00 AM GMTതൊടി ഇടിഞ്ഞുവീണ അപകടം: കിണറ്റിൽ അകപ്പെട്ടയാൾ മരിച്ചു
text_fieldsbookmark_border
കുണ്ടറ: കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ തൊടികൾ ഇടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. 14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരിമ്പനങ്ങാട് കൊച്ചുതുണ്ടിൽ വീട്ടിൽ ഗിരീഷ്കുമാറിൻെറ (47) മൃതദേഹം വ്യാഴാഴ്ച രാവിലെയോടെ പുറത്തെടുത്തത്. വെള്ളിമൺ ചെറുകുളത്ത് വീട്ടിലെ കിണറിൽ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. 13 വാർത്ത തൊടികൾ ഉൾപ്പെടെ 26 തൊടികൾ ഇടിഞ്ഞ് ഗിരീഷ്കുമാറിൻെറ മുകളിലേക്ക് വീഴുകയായിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ച് കിണറിന് സമീപം വലിയ കിടങ്ങ് കുഴിച്ചാണ് കുണ്ടറ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്. മുപ്പതടിയോളം താഴ്ചയിൽ സമാന്തരമായി കുഴിച്ചു. വലിയ കുഴിയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇറങ്ങി കിണറ്റിലെ മണ്ണ് വെട്ടിമാറ്റിയാണ് വ്യാഴാഴ്ച രാവിലെ 9.30ഓടെ മൃതദേഹം പുറത്തെടുത്തത്. പരുത്തുംപാറ കോർപറേഷൻ കാഷ്യൂ ഫാക്ടറിയിലെ ജീവനക്കാരനായ ഗിരീഷ്കുമാർ, ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ജോലികഴിഞ്ഞ് സുഹൃത്തായ ഹരിയുമൊത്ത് കിണർ വൃത്തിയാക്കാൻ എത്തിയതായിരുന്നു. കുണ്ടറ പൊലീസ് നിയമനടപടികൾ സ്വീകരിച്ചു. ഗിരീഷ്കുമാറിൻെറ ഭാര്യ ബീന. മക്കൾ: അനന്ദു, അക്ഷയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story