തിരുവനന്തപുരം: സർവശിക്ഷ കേരളയിലെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ അഴിമതികൾ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ധൂർത്തും കെടുകാര്യസ്ഥതയും കാരണം സർവശിക്ഷ കേരള തകർച്ചയുടെ വക്കിലാണ്. ഇടതുപക്ഷ സഹയാത്രികരെ മാത്രം കുത്തിത്തിരുകാനുള്ള കേന്ദ്രമായി എസ്.എസ്.കെയെ മാറ്റി. പിൻവാതിൽ നിയമനം നേടിയവരെ ഒഴിവാക്കുക, രാഷ്ട്രീയ നിയമനങ്ങൾ നടത്തി എസ്.എസ്.കെയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി പർച്ചേസ് കമ്മിറ്റി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എസ്.കെ ജില്ല ഓഫിസിലേക്ക് കെ.പി.എസ്.ടി.എ നടത്തിയ മാർച്ചും ധർണയും മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ എസ്.എസ്.കെ. ജില്ല കേന്ദ്രങ്ങളിലേക്ക് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായായിരുന്നു സമരം. കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻറ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, വൈസ് പ്രസിഡൻറ് എൻ. രാജ്മോഹൻ, സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, പ്രദീപ് നാരായണൻ, ബിജു തോമസ്, ജെ. സജീന, ആർ. ശ്രീകുമാർ, സി.ആർ. ആത്മകുമാർ, എൻ. സാബു, എ.ആർ. ഷമീം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.