Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.എസ്.കെയിലെ...

എസ്.എസ്.കെയിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണം -കെ.പി.എസ്.ടി.എ

text_fields
bookmark_border
തിരുവനന്തപുരം: സർവശിക്ഷ കേരളയിലെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ അഴിമതികൾ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ധൂർത്തും കെടുകാര്യസ്ഥതയും കാരണം സർവശിക്ഷ കേരള തകർച്ചയുടെ വക്കിലാണ്. ഇടതുപക്ഷ സഹയാത്രികരെ മാത്രം കുത്തിത്തിരുകാനുള്ള കേന്ദ്രമായി എസ്.എസ്.കെയെ മാറ്റി. പിൻവാതിൽ നിയമനം നേടിയവരെ ഒഴിവാക്കുക, രാഷ്ട്രീയ നിയമനങ്ങൾ നടത്തി എസ്.എസ്.കെയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി പർച്ചേസ് കമ്മിറ്റി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ എസ്.എസ്.കെ ജില്ല ഓഫിസിലേക്ക് കെ.പി.എസ്.ടി.എ നടത്തിയ മാർച്ചും ധർണയും മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ എസ്.എസ്.കെ. ജില്ല കേന്ദ്രങ്ങളിലേക്ക് നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായായിരുന്നു സമരം. കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻറ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, വൈസ് പ്രസിഡൻറ് എൻ. രാജ്മോഹൻ, സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, പ്രദീപ് നാരായണൻ, ബിജു തോമസ്, ജെ. സജീന, ആർ. ശ്രീകുമാർ, സി.ആർ. ആത്മകുമാർ, എൻ. സാബു, എ.ആർ. ഷമീം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story