വിനീത കൊലക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: അമ്പലംമുക്ക് വിനീത കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ബുധനാഴ്ച​ കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിക്ക് കൈമാറും. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏകപ്രതി. വിനീതയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ഫെബ്രുവരി ആറിനാണ് അമ്പലംമുക്കിൽ ചെടി വിൽപന കടയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രൻ കൊലപ്പെടുത്തിയത്​. പ്രതി ധരിച്ചിരുന്ന ഷർട്ട് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയും കൊലപാതകത്തിന്​ ഉപയോഗിച്ച കത്തി ജോലി ചെയ്‌തിരുന്ന ചായക്കടയിൽ ഒളിപ്പിച്ചുവെക്കുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്​ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നാലാംദിവസം തമിഴ്‌നാട്ടിൽനിന്ന്​ പിടികൂടിയത്​. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരെ തമിഴ്‌നാട് പൊലീസും കൊലക്കുറ്റത്തിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന്​ വ്യക്തമായി. രാജേന്ദ്രൻ റിമാൻഡിലാണ്. 750 പേജുള്ളതാണ്​ കുറ്റപത്രം. 118 സാക്ഷികളും 158 രേഖകളും കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെ 51 തൊണ്ടി സാധനങ്ങളുമുണ്ട്​. പേരൂർക്കട പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.