Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:05 AM GMT Updated On
date_range 11 May 2022 12:05 AM GMTവിനീത കൊലക്കേസ്: കുറ്റപത്രം കോടതി അംഗീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: അമ്പലംമുക്ക് വിനീത കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ബുധനാഴ്ച കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏകപ്രതി. വിനീതയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ഫെബ്രുവരി ആറിനാണ് അമ്പലംമുക്കിൽ ചെടി വിൽപന കടയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. പ്രതി ധരിച്ചിരുന്ന ഷർട്ട് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച കത്തി ജോലി ചെയ്‌തിരുന്ന ചായക്കടയിൽ ഒളിപ്പിച്ചുവെക്കുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നാലാംദിവസം തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിക്കെതിരെ തമിഴ്‌നാട് പൊലീസും കൊലക്കുറ്റത്തിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് വ്യക്തമായി. രാജേന്ദ്രൻ റിമാൻഡിലാണ്. 750 പേജുള്ളതാണ് കുറ്റപത്രം. 118 സാക്ഷികളും 158 രേഖകളും കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെ 51 തൊണ്ടി സാധനങ്ങളുമുണ്ട്. പേരൂർക്കട പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story