തിരുവനന്തപുരം: പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരോടുള്ള അവഗണന അവസാനിപ്പിക്കുക, പ്രൊമോഷന്‍ ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിക്കുക, സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുക, ജോലി ഉത്തരവാദിത്തങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് നല്‍കി തൊഴില്‍ അസമത്വം ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് മുന്നില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല രാപകല്‍ സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയന്‍റ് കൗണ്‍സില്‍ പട്ടം, പാലോട് മേഖല കമ്മിറ്റികൾ പ്രകടനമായി സമരപ്പന്തലിലെത്തി നഴ്‌സുമാരെ അഭിവാദ്യം ചെയ്തു. അഞ്ചാം ദിവസത്തെ സമരപരിപാടികള്‍ ജോയന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുഞ്ചക്കരി ശ്രീകുമാര്‍, പുത്തന്‍കുന്ന് ബിജു, രാജീവ്, രാഹുല്‍, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. കേരള ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ആൻഡ് സൂപ്പര്‍വൈസേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ജയശ്രീ പി.കെ, ജനറല്‍ സെക്രട്ടറി രേണുകുമാരി, വൈസ് പ്രസിഡന്റ് മേരി ജോസഫ്, റുക്കിയ, നദീറ കെ, സരിത ജേക്കബ്, പുഷ്പലത, സരസ്വതി ടി.പി എന്നിവര്‍ ധർണക്ക് നേതൃത്വം നല്‍കി. photo file name: jphn photo.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.