Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപബ്ലിക് ഹെല്‍ത്ത്...

പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ സമരം ആറാം ദിവസത്തിലേക്ക്

text_fields
bookmark_border
തിരുവനന്തപുരം: പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരോടുള്ള അവഗണന അവസാനിപ്പിക്കുക, പ്രൊമോഷന്‍ ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിക്കുക, സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുക, ജോലി ഉത്തരവാദിത്തങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് നല്‍കി തൊഴില്‍ അസമത്വം ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്​ മുന്നില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല രാപകല്‍ സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്​ ജോയന്‍റ്​ കൗണ്‍സില്‍ പട്ടം, പാലോട് മേഖല കമ്മിറ്റികൾ പ്രകടനമായി സമരപ്പന്തലിലെത്തി നഴ്‌സുമാരെ അഭിവാദ്യം ചെയ്തു. അഞ്ചാം ദിവസത്തെ സമരപരിപാടികള്‍ ജോയന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പുഞ്ചക്കരി ശ്രീകുമാര്‍, പുത്തന്‍കുന്ന് ബിജു, രാജീവ്, രാഹുല്‍, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. കേരള ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ആൻഡ്​ സൂപ്പര്‍വൈസേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ജയശ്രീ പി.കെ, ജനറല്‍ സെക്രട്ടറി രേണുകുമാരി, വൈസ് പ്രസിഡന്റ് മേരി ജോസഫ്, റുക്കിയ, നദീറ കെ, സരിത ജേക്കബ്, പുഷ്പലത, സരസ്വതി ടി.പി എന്നിവര്‍ ധർണക്ക്​ നേതൃത്വം നല്‍കി. photo file name: jphn photo.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story