തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിൽപ് സമരം 12ാം ദിവസത്തിലേക്ക്. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കാൻ സമരക്കാർ മുന്നോട്ടുെവച്ച ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ തുടർനടപടി തീരുമാനിക്കാൻ കെ.ജി.എം.ഒ.എ സംസ്ഥാന സമിതി ഞായറാഴ്ച ചേരും. നിൽപ് സമരത്തിൻെറ പതിനൊന്നാം ദിവസം കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കെ.ജി.എം.ഒ.എ സംസ്ഥാന മുന്‍ പ്രസിഡൻറ് ഡോ. ഒ.എസ്. ശ്യാം സുന്ദർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ്, ഡോ. എം.എ. ഷാറോൺ, ജില്ല സെക്രട്ടറി ഡോ. വിപിൻ വർക്കി, ഡോ. സി.കെ. ഷാജി, ഡോ. പി.എസ്. സുനിൽകുമാർ, ഡോ. ടി. രേണുക, ഡോ. ജമീൽ ഷാജിർ, ഡോ. ജ്യോതിമോൾ, ഡോ. അബ്ദുൽ അസീസ്, ഡോ. എൻ.എച്ച്. ബബി, ഡോ. കെ.എസ്. രാജീവ്, ഡോ. മുനവർ റഹ്മാൻ, ഡോ. യു.പി. നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.