കാട്ടാല്‍ പുസ്തകമേള 18ന് തുടങ്ങും

തിരുവനന്തപുരം: കാട്ടാല്‍ പുസ്തകമേളയും സാംസ്‌കാരികോത്സവവും കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് മേയ്​ 18ന് ആരംഭിക്കും. പത്ത്​ ദിവസം നീളുന്ന മേള മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മുരുകന്‍ കാട്ടാക്കട വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മേയ്​ 27ന്​ വൈകീട്ട്​ സമാപന സമ്മേളനം ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ ഉദ്​ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി ആരോഗ്യ സെമിനാര്‍, മുല്ലക്കര രത്​നാകരന്റെ പ്രഭാഷണം, ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ലാസ്യനടനം, നാടന്‍പാട്ടു കച്ചേരി, ഗിരീഷ് പുലിയൂരിന്റെ പ്രഭാഷണം, നടനമോഹനം, മെഗാ പൊയട്രി സ്റ്റേജ് ഷോ, തെരുവുനാടക മത്സരം, ഒ.എന്‍.വിയുടെ പെങ്ങള്‍ കവിതയുടെ ദൃശ്യാവിഷ്‌കാരം, 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഗായകരുടെ ഗാനമേള, പൂവച്ചല്‍ ഖാദര്‍ അനുസ്മരണ സംഗീതസന്ധ്യ, കഥാപ്രസംഗം, മോഹിനിയാട്ടം, ഫോക്​ലോര്‍ ഫ്യൂഷന്‍ എന്നിവ ഉണ്ടായിരിക്കും. ----------------------------------------------- ക്ഷേമനിധി ബോർഡുകൾ രാഷ്ട്രീയ മുക്തമാക്കണം -എഫ്​.ഐ.ടി.യു തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ അംശാദായം പിരിക്കുകയും ആനുകൂല്യങ്ങൾ രാഷ്ട്രീയ പ്രേരിതമായി വിതരണം ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഈ വിഷയത്തിൽ തൊഴിലാളി സംഘടനകളുടെ ഏകീകരണമുണ്ടാകണമെന്നും എഫ്​.ഐ.ടി.യു ദേശീയ പ്രസിഡന്‍റ്​ റസാഖ് പാലേരി പറഞ്ഞു. ബിൽഡിങ്​ ആൻഡ് കൺസ്ട്രക്​ഷൻ ലേബേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡന്‍റ്​ കൃഷ്ണൻ കുനിയിൽ അധ്യക്ഷതവഹിച്ചു. എഫ്​.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. സ്ക്രാപ്പ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് നൗഷാദ് ശ്രീമൂലനഗരം, അഫ്സൽ, സത്താർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.